എറണാകുളം അതിരൂപതയിൽ കയറിക്കൂടിയ ദൈവ നിഷേധകരുടെ സംഘത്തെ വിശ്വാസികൾ തിരിച്ചറിയണം

എറണാകുളം അതിരൂപതയിൽ കയറിക്കൂടിയ ദൈവ നിഷേധകരുടെ സംഘത്തെ വിശ്വാസികൾ തിരിച്ചറിയണം

കൊച്ചി: സീറോ മലബാർ സഭയില്‍ നുഴഞ്ഞുകയറിയ ചില ദൈവനിഷേധികള്‍ പടച്ചുവിടുന്ന നിയമങ്ങള്‍ ദൈവജനത്തെ ധരിപ്പിക്കാന്‍ പാടുപെടുന്ന ചില വിമത പാതിരിമാരാണ് ഇന്നു എറണാകുളം അതിരൂപതയിൽ ഉള്ളത്. ദൈവവചനമോ അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളോ ഇവര്‍ കാര്യമാക്കുന്നില്ല. അറിയില്ലെന്നു പറയുന്നതാകും യാഥാര്‍ത്ഥ്യം! സീറോ മലബാർ സഭയിലെ എറണാകുളം അതിരൂപതയിൽ നുഴഞ്ഞുകയറി അതിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് ദൈവ നിഷേധകരുടെ ഒരു സംഘമാണ്. ഇത് തിരിച്ചറിയാന്‍ എറണാകുളത്തെ വിശ്വാസികള്‍ക്ക് സാധിക്കാതെ പോകുന്നതാണ് സീറോ മലബാർ സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 

തിരുസഭയുടെയും സിനഡിന്റെയും പരിശുദ്ധ പിതാവിന്റെയും വരെ നിർദ്ദേശങ്ങളെ വിമത വൈദികർ തള്ളിക്കളയുന്നത് കാണുമ്പോൾ ഇവരുടെ ആത്മീയത എന്താണ് എന്നൊരു ചോദ്യം സാധാരണക്കാരായ വിശ്വാസികൾ ചോദിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ട.

മാർപ്പാപ്പയെയും സീറോ മലബാർ സഭയുടെ അധികാരികളെയും സിനഡിനെയും മേജർ ആർച്ച് ബിഷപ്പിനെയും മാർപാപ്പയുടെ പ്രതിനിധിയായ അഡ്മിനിസ്ട്രേറ്ററുടെയും നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുന്ന വൈദികരില്‍ ഒരു വിഭാഗമാണ്‌ ദൈവവിളി നിരസിച്ചവരോ ദൈവവിളിയോടു നീതിപുലര്‍ത്താത്തവരോ ആയവരുടെ സംഘം. എറണാകുളം അതിരൂപതയിൽ സഭയെ അനുസരിക്കുന്ന വലിയ വിഭാഗം വൈദികരുണ്ട്. നിങ്ങളെങ്കിലും കത്തോലിക്കാ സഭയോട് ധീരതയോടെ ചേർന്ന് നിൽക്കണം.  

 എറണാകുളം അതിരൂപതയിലെ വിഘടിച്ചു നിൽക്കുന്ന വൈദികരെ.... ദൈവത്തിന്റെ ദീർഘ ക്ഷമയെ ബലഹീനതയായി കണ്ട് വീണ്ടും പാപം ആവർത്തിക്കുന്നവരുടെ അന്ത്യത്തെക്കുറിച്ച് പത്രോസ് ശ്ലീഹ പറഞ്ഞുവെച്ചിട്ടുണ്ട്. തിരുസഭയും സിനഡും കാണിക്കുന്ന ഈ ദീർഘക്ഷമ ഒരു ബലഹീനതയായി കാണാതെ ആഴമായ പശ്ചാത്താപത്തോടെ തെറ്റുകൾ ഏറ്റുപറഞ്ഞ് തമ്പുരാന്റെ മുന്നിലേക്ക് പോകാനുള്ള അവസരം കളയരുത്. ഒരു പക്ഷെ ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലാത്ത അവസ്ഥകളിലേക്ക്, നിങ്ങൾ ഇപ്പോൾ ഏറ്റവും അവമതിക്കുന്ന പൗരോഹിത്യമെന്ന ദാനം പോലും നിങ്ങളിൽ നിന്ന് എടുത്തു മാറ്റപ്പെട്ടേക്കാം

വിവിധ സംഘടനകളുടെയും മതങ്ങളുടെയും ആശയങ്ങളുമായി സഭയില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇക്കൂട്ടരുടെയെല്ലാം കടിഞ്ഞാണുകള്‍ ഫ്രീമേസണ്‍ സംഘടന നിയന്ത്രിച്ചുകൊണ്ടിരിക്കുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു . സത്യദൈവത്തില്‍നിന്നു മനുഷ്യരെ അകറ്റുന്ന സകല ആശയങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് ഈ സംഘമാണ്. ക്രിസ്തീയതയോടു മാത്രമാണ് ഈ പൈശാചിക സംഘത്തിന്റെ എതിര്‍പ്പ് മുഴുവന്‍.

ആത്മരക്ഷയെ സംബന്ധിച്ചുള്ള വ്യക്തമായ അവബോധമില്ലാത്ത വൈദികർ, വിശ്വാസികളെ വഴിതെറ്റിച്ച് സഭയില്‍ സാത്താനു നുഴഞ്ഞു കയറാൻ സാധ്യമാക്കി. ഇതിന്റെ പരിണിതഫലമായി 'സെക്കുലറിസം' എന്ന ദുരാത്മാവിനാല്‍ നയിക്കപ്പെടുന്ന വ്യക്തികളെ വാര്‍ത്തെടുക്കാന്‍ എറണാകുളത്ത് സാത്താനു സാധ്യമാകുന്നു!ഇവരുടെ പരമമായ ലക്‌ഷ്യം ഈശോയിൽ നിന്നു മനുഷ്യരെ അകറ്റി ദൈവത്തിന്റെ ശത്രുവാക്കി മാറ്റുകയെന്നതാണെന്ന് ആരംഭത്തില്‍ ആരും തിരിച്ചറിയില്ല. മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ മനുഷ്യരെ തങ്ങളുടെ അടിമകളാക്കിയതിനുശേഷമായിരിക്കും ഇവരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുന്നത്. ഇവരുടെ പിടിയിലകപ്പെട്ടവര്‍ അപ്പോഴേയ്ക്കും കടുത്ത ദൈവനിഷേധികളും സാത്താൻ ആരാധകരുമായി മാറിയിരിക്കും.

ദൈവജനത്തിന്റെ നാശം ആഗ്രഹിക്കുന്നവരാണ് ഇത്തരം ആശയങ്ങളുടെ ശില്പികളെന്ന്‍ ദൈവവചനത്തോടു ചേര്‍ന്നുനിന്നാല്‍ മനസ്സിലാകും. പ്രവാചകന്മാരിലൂടെ നല്‍കപ്പെട്ടതും പിന്നീട് അപ്പസ്തോലന്മാര്‍ ആവര്‍ത്തിച്ചു പഠിപ്പിച്ചതുമായ ആരാധനാ സത്യങ്ങളെ നിഷേധിക്കുവാന്‍ എറണാകുളത്ത് സാത്താനൊരുക്കിയ സമ്മേളനങ്ങളും സമരങ്ങളും റാലികളും പ്രതിഷേധങ്ങളുമെന്ന് വിശ്വാസികൾ തിരിച്ചറിയാതിരുന്നാല്‍ നിത്യനാശമായിരിക്കും വന്നുഭവിക്കുന്നത്. ദീർഘകാലം സാംസ്ക്കാരിക അനുരൂപണം എന്നപേരില്‍ ഇന്നു എറണാകുളം അതിരൂപതയിൽ കടന്നുകൂടിയ സകല തിന്മകളുടെയും ആരംഭം കത്തോലിക്കാ സഭയുടെ വിശ്വാസ സത്യങ്ങളെ മറന്നത് കൊണ്ടാണ്.

സീറോ മലബാർ സഭയെ വെല്ലുവിളിക്കുന്ന,സഭയുടെ ഉന്നതശ്രേണികളില്‍ കയറിക്കൂടി അതിനെ ഇന്നു എറണാകുളം അതിരൂപതയിൽ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് 'ഫ്രീമേസണ്‍' സംഘമാണോ ? കത്തോലിക്കാ സഭയിലെ ഏകരക്ഷയെ നിഷേധിക്കുകയും, പകരമായി പല രക്ഷകന്മാരെ തൽസ്ഥാനത്ത് അവരോധിക്കുകയും ചെയ്യുകയെന്നതാണ് ഇവരുടെ മുഖ്യ അജണ്ട.

ദൈവവിളി ലഭിച്ച ശ്രേഷ്ഠരായ വൈദീകരും മെത്രാന്മാരും കര്‍ദ്ദിനാളന്മാരും കത്തോലിക്കാസഭയില്‍ ഉള്ളതുപോലെതന്നെ, ദൈവവിളി ലഭിച്ചിട്ടില്ലാത്തവരും വൈദീകവേഷത്തില്‍ സഭയിലുണ്ടെന്നത് അപകടകരമായ അവസ്ഥയാണ്! സഭയിലെ വൈദീകരില്‍ മറ്റൊരു വിഭാഗമാണ്‌ ദൈവവിളി നിരസിച്ചവരോ ദൈവവിളിയോടു നീതിപുലര്‍ത്താത്തവരോ ആയവരുടെ സംഘം! ദൈവവിളി ലഭിക്കാത്തവരെപ്പോലെതന്നെ അപകടകാരികളാണ് ഈ വിഭാഗവും! ദൈവവിളിയില്ലാത്ത വ്യക്തികള്‍ സഭയുടെ നേതൃത്വത്തില്‍ എത്തുന്നത് വിവിധ മാര്‍ഗ്ഗങ്ങളിലൂടെയാണ്.

ദൈവജനത്തിനു നീതിലഭിക്കാത്ത അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്ന എറണാകുളം അതിരൂപതയിലെ ഈ കാലഘട്ടം സാത്താന്റെ അവസാന മണിക്കൂറുകളാണെന്നു തിരിച്ചറിയുകയും വിശ്വാസത്തെ മുറുകെപ്പിടിക്കാന്‍ ദൈവജനം തയ്യാറാവുകയും വേണം. ദൈവവിളി ലഭിച്ചവരാണെന്ന ധാരണയില്‍ സഭയുടെ ഉന്നത ശ്രേണികളില്‍ മുഴുവന്‍ 'ഫ്രീമേസണ്‍' തലവന്മാര്‍ നിലയുറപ്പിച്ചിരിക്കുന്നതും നാം തിരിച്ചറിയാതെപോകരുത്. അപ്പസ്തോലികമായ പാരമ്പര്യങ്ങളെ മുഴുവന്‍ നിഷേധിച്ചുകൊണ്ട്, പുത്തന്‍ നിയമങ്ങള്‍ നിര്‍മ്മിക്കുകയും സഭയുടെ രൂപംതന്നെ മാറ്റുകയും ചെയ്യുമ്പോള്‍ എറണാകുളം വിശ്വാസികളുടെ ആത്മീയനേത്രങ്ങള്‍ അടഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇന്ന്‍ ക്രിസ്തുവിന്റെ പ്രബോധനങ്ങളെക്കാളും അപ്പസ്തോലന്മാരുടെ പാരമ്പര്യങ്ങളെക്കാളും ഉപരിയായി പരിഗണിക്കപ്പെടുന്നത് അനുസരണയില്ലാത്ത വൈദികരുടെ പ്രമാണങ്ങളാണോ?

എറണാകുളം അതിരൂപതയിൽ അപ്പസ്തോലന്മാര്‍ പഠിപ്പിച്ച പാരമ്പര്യങ്ങള്‍ക്കു വിരുദ്ധമായ ആശയങ്ങളുമായി എത്ര ഉന്നതരായ വ്യക്തികള്‍ നമ്മെ സമീപിച്ചാലും അവയൊന്നും നാം സ്വീകരിക്കരുത്. ജനാഭിമുഖ കുർബാന സഭയുടെ പാരമ്പര്യം എന്നപേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ആചാരങ്ങള്‍ ദൈവത്തില്‍നിന്നാണോ എന്ന്‍ തിരിച്ചറിയാന്‍, ബൈബിളിലെ അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന പുസ്തകവും അപ്പസ്തോലന്മാര്‍ എഴുതിയ ലേഖനങ്ങളും പരിശോധിച്ച്, അതുമായി ചേര്‍ന്നുനില്‍ക്കുന്നതാണോ എന്ന്‍ ഉറപ്പുവരുത്തണം. സീറോ മലബാർ സഭയുടെ പൗര്യസ്ത നിയമങ്ങൾ മനസിലാക്കണം. കത്തോലിക്കാ സഭയോട് ചേര്‍ന്നുനില്‍ക്കാത്ത ആചാരങ്ങളൊന്നും നാം അനുകരിക്കരുത്.

സഭാവിരുദ്ധ വ്യക്തികളുടെയും സംഘങ്ങളുടെയും അബദ്ധ പഠനങ്ങളിലൂടെ വഴിപിഴച്ചു പോയ ദൈവജനമായി നാം മാറരുത്. വിശ്വാസികളെ നേര്‍വഴിക്കു നയിച്ചിരുന്ന നല്ല ഇടയന്മാര്‍ കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നു. അന്നൊക്കെ ആ ഇടയന്മാരെ കണ്ണടച്ചു വിശ്വസിച്ചാലും യാതൊരു അപകടവും സംഭവിക്കുകയുമില്ലായിരുന്നു. എന്നാല്‍, ഇന്നത്തെ സ്ഥിതി അതല്ല; നല്ല ഇടയന്മാരോടൊപ്പം വ്യാജന്മാരും ഇടയവേഷത്തില്‍ സഭയില്‍ കയറിക്കൂടിയിട്ടുണ്ട് എന്ന് നാം മനസിലാക്കണം.

കത്തോലിക്കാ തിരുസഭയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. തിരുസഭ അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട്. നമുക്ക് വിശ്വാസികൾക്ക് പ്രാർത്ഥിക്കാം. തായ്‌തണ്ടിനോട് ചേരാതെ മറുതലിച്ചു നിൽക്കുന്ന ശിഖരങ്ങൾ വെട്ടികളയാൻ ഉള്ള ധൈര്യം പരിശുദ്ധാത്മാവ് തിരുസഭാധികാരികൾക്ക് നൽകട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.