ചിക്കാഗോ: ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനും ഇടവക മദ്ധ്യസ്ഥനുമായ മാർത്തോമാ ശ്ലീഹായുടെ രക്ത സാക്ഷിത്വത്തിന്റെ ഓർമതിരുനാളും, സഭാ ദിനവും സംയുക്തമായി മാർ തോമാ സ്ലീഹാ കത്തിഡ്രലിൽ ഭക്തിപൂർവ്വം ആഘോഷിച്ചു. ജൂലൈ മൂന്നാം തീയതി തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്ക് ചിക്കാഗോ മാർ തോമാസ്ലീഹാ രുപതാ അദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന റാസ കുർബാനയ്ക്ക് ഫാ. പോൾ ചാലിശേരി, രുപതാ പ്രൊക്കുറേറ്റർ ഫാ. കുര്യൻ നെടുവേലിച്ചാലുങ്കൽ, ഫാ. പോൾ ചുരതൊട്ടിയിൽ, ഫാ. ജോനസ് ചെറുനിലം എന്നിവർ സഹകാർമികരായിരുന്നു. മാർ ജേക്കബ്ബ് അങ്ങാടിയത്തിന്റെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി.
മാതൃ രാജ്യമായ ഇൻഡ്യയിലെ മണിപ്പൂർ സംസ്ഥാനത്ത് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ക്രിസ്തിയ വംശഹത്യയിലേക്ക് ദൈവജനത്തിൻ്റെ പ്രത്യേക ശ്രദ്ധ പിതാവ് ക്ഷണിക്കുകയുണ്ടായി.
നമ്മുടെ വിശ്വാസത്തിന്റെ ഈറ്റില്ലമായ ഇൻഡ്യയിൽ നടക്കുന്ന മതമർദ്ധനങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്താനും മണിപ്പുരിനുവേണ്ടി പ്രാർത്ഥിക്കാനും കഴിയുന്ന വിധത്തിൽ അവരെ സഹായിക്കാനും പിതാവ് എല്ലാവരെയും ആഹ്വാനം ചെയ്തു.
പരിശുദ്ധ റാസ കുർബാനയ്ക്കു ശേഷം ഇടവക വികാരിയായ ഫാ. തോമസ് കടുകപ്പിള്ളിയച്ചന്ന് നാമാഹേതു തിരുന്നാൾ ആശംസകൾ നേർന്നു. പ്രവൃത്തി ദിവസമായിട്ടും അനേകം വിശ്വാസികൾ റാസ കുർബാനയിൽ പങ്കെടുക്കാൻ എത്തിചേർന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.