പ്രവാസികള്‍ക്ക് ഫോർവീൽ ഡ്രൈവ്​ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ വിലക്കില്ലെന്ന് വ്യക്തമാക്കി റോയല്‍ ഒമാന്‍ പോലീസ്

പ്രവാസികള്‍ക്ക് ഫോർവീൽ ഡ്രൈവ്​ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ വിലക്കില്ലെന്ന് വ്യക്തമാക്കി റോയല്‍ ഒമാന്‍ പോലീസ്

മസ്കറ്റ്:  രാജ്യത്ത്​ ഫോർവീൽ ഡ്രൈവ്​ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ പ്രവാസികൾക്ക്​ വിലക്കില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ വ്യക്​തമാക്കി. കുടുംബ വിസയിലുള്ളവർക്ക്​ മാത്രമേ ഇത്തരം വാഹനം രജിസ്റ്റർ ചെയ്യാൻ പറ്റുകയുള്ളൂവെന്ന് ഒമാന്‍ ഒബ്സർവർ വാർത്ത നല്‍കിയിരുന്നു. ഒമാന്‍ ഒബ്സേവർവറിനെ ഉദ്ധരിച്ച് മലയാള മാധ്യമങ്ങളടക്കം വാർത്തനല്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇന്ന് ഇക്കാര്യത്തില്‍ പോലീസ് വ്യക്തത വരുത്തിയത്. എല്ലാ പ്രവാസികൾക്കും ഫോർവീൽ ഡ്രൈവ്​ വാഹനങ്ങൾ രജിസ്റ്റർ കഴിയുന്നതാണെന്ന് റോയല്‍ ഒമാന്‍ പോലീസ് വിശദീകരിക്കുന്നു.

കുടുംബ വിസ സ്റ്റാറ്റസ് ഇല്ലാത്തതില്‍ 4വീല്‍ ഡ്രൈവ് വാഹനം വാഹനം രജിസ്ട്രേഷന്‍ നടത്താന്‍ പ്രവാസിക്ക് സാധിച്ചില്ലെന്നതായിരുന്നു ഒമാന്‍ ഒബ്സേർവറിന്‍റെ റിപ്പോർട്ട്. അനധികൃതമായി ടാക്സി സേവനം നടത്തുന്നതും ചരക്ക് നീക്കത്തിനായി അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നതും തടയുകയെന്നത് ലക്ഷ്യമിട്ട് ഫോർ വീല്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കുടുംബവിസയുളളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും റിപ്പോർട്ട് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു വിലക്കില്ലെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കിയതോടെ ആശ്വാസത്തിലാണ് പ്രവാസികള്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.