ഓസ്റ്റിന്‍: കര്‍ശനമായ ഗര്‍ഭച്ഛിദ്ര നിരോധന നിയമങ്ങള്‍ നിലവില്‍ വന്ന ശേഷം ടെക്സസ് സംസ്ഥാനത്തു നിന്നുള്ള ജനന നിരക്കുകളുടെ റിപ്പോര്‍ട്ടുകള്‍ പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ പകരുന്നു. കഴിഞ്ഞ വര്‍ഷത്തെ അവസാന ഒമ്പത് മാസങ്ങളില്‍ പ്രതീക്ഷിച്ചതിലും 10,000-ത്തിലധികം കുഞ്ഞുങ്ങള്‍ സംസ്ഥാനത്ത് ജനിച്ചതായി പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2021-ലാണ് ടെക്സസ് സംസ്ഥാനത്ത് ആറാഴ്ച്ചയ്ക്കു ശേഷമുള്ള ഗര്‍ഭച്ഛിദ്രം നിരോധിച്ച് നിയമം പ്രാബല്യത്തില്‍ വരുന്നത്. ഗര്‍ഭച്ഛിദ്രത്തിന് നിയമസാധുത നല്‍കിയ 1973ലെ 'റോ വേഴ്സസ് വേഡ്' തിരുത്തിക്കുറിച്ച് യു.എസ് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രഖ്യാപനത്തിനും 10 മാസം മുന്‍പാണ് ടെക്സസില്‍ നിയമം പ്രാബല്യത്തില്‍ വന്നത്.
ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരാണ് ആശാവഹമായ കണക്കുകള്‍ പുറത്തുവിട്ടത്. ഗര്‍ഭച്ഛിദ്രത്തിനെതിരേയുള്ള സംസ്ഥാന നിയമം പ്രാദേശികമായി എങ്ങനെ ബാധിച്ചുവെന്ന് മനസിലാക്കാനാണ് ജനന രേഖകള്‍ വിശകലനം ചെയ്തത്.
2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 297,000 കുഞ്ഞുങ്ങള്‍ ജനിച്ചതായി കണക്കുകളില്‍ വ്യക്തമായി. നിയമം നടപ്പാക്കിയില്ലായിരുന്നില്ലെങ്കില്‍ പ്രതീക്ഷിക്കപ്പെടുന്ന ജനന നിരക്ക് 287,000 ആണ്. ഏകദേശം മൂന്നു ശതമാനം കൂടുതല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ഭൂമിയിലേക്കുള്ള പ്രവേശനം ലഭിച്ചു.
'ഗര്‍ഭച്ഛിദ്ര നിരോധന നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് അബോര്‍ഷന്‍ നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായിരുന്നു ടെക്‌സസ്.
നിയമം ടെക്‌സസില്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഗര്‍ഭച്ഛിദ്രത്തിനായി സംസ്ഥാനത്തിനു പുറത്തേക്കു യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. എന്നാല്‍ 'റോ വേഴ്സസ് വേഡ്' സുപ്രീം കോടതി അസാധുവാക്കിയതോടെ രാജ്യവ്യാപകമായി ഒരു ഡസനിലധികം സംസ്ഥാനങ്ങള്‍ ഗര്‍ഭച്ഛിദ്ര നിരോധനം നടപ്പാക്കി. ഇതോടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ടെക്‌സസില്‍നിന്ന്് അയല്‍ സംസ്ഥാനങ്ങളിലേക്കു പോകുന്ന പ്രവണതയും കുറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.