അപകീർത്തി കേസ്; രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ഇല്ല

അപകീർത്തി കേസ്; രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ഇല്ല

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടി. മോഡി പരാമർശ അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധിയ്ക്ക് സ്റ്റേ ഇല്ല. ശിക്ഷാ ഉത്തരവ് ശരിയും നിയമപരവുമാണെന്ന് വിധി പ്രസ്താവിക്കവെ ഗുജറാത്ത് ഹൈക്കോടതി പറഞ്ഞു. അതേ സമയം രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ പാർലമെന്റ് അംഗം എന്ന നിലയിലുള്ള സസ്‌പെൻഷൻ റദ്ദാക്കാൻ ആവശ്യപ്പെടാനോ കഴിയില്ല.

നേരത്തെ കേസിൽ രാഹുൽ ഗാന്ധിക്ക് ഇടക്കാല സംരക്ഷണം നിഷേധിച്ച കോടതി അദ്ദേഹത്തിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. സസ്പെൻഷൻ സ്റ്റേ ചെയ്തില്ലെങ്കിൽ ഗുജറാത്ത് ഹൈക്കോടതിയുടെ ഉയർന്ന ബെഞ്ചിൽ അപ്പീൽ നൽകാൻ രാഹുലിന് അവസരമുണ്ട്.

2019 ൽ കർണാടകയിലെ കോലാറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ നടത്തിയ പരാമർശം മോഡി സമുദയാത്തിലുള്ളവരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോഡിയാണ് കേസ് നൽകിയത്. തുടർന്ന് ഗുജറാത്തിലെ സൂറത്ത് കോടതി രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ട് വർഷം തടവിന് വിധിക്കുകയുമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന് എംപി സ്ഥാനം നഷ്ടപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.