സ്‌കൂളില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലിയതിന് ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലെ ആക്രമിച്ച സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി ശശി തരൂര്‍

സ്‌കൂളില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലിയതിന് ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലെ ആക്രമിച്ച സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി ശശി തരൂര്‍

മുംബൈ: മഹാരാഷ്ട്രയിലെ തലേഗാവില്‍ ബജറംഗ് ദള്‍ പ്രവര്‍ത്തകരുടെ അക്രമത്തിന് പ്രിന്‍സിപ്പല്‍ ഇരയായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. 'മാന്യനായ ഒരു ഹിന്ദുവും ഇത്തരത്തില്‍ പ്രവൃത്തിക്കില്ല. ഈ സംഭവം അപമാനകരമാണെന്നും വീഡിയോ പങ്കുവെച്ചു കൊണ്ട് അദേഹം പ്രതികരിച്ചു'. സ്‌കൂളില്‍ ക്രിസ്തീയ പ്രാര്‍ത്ഥന ചൊല്ലിയതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിന് ബജറംഗ് ദള്‍ പ്രവര്‍ത്തകരുടെ അക്രമം നേരിടേണ്ടി വന്നത്.

ഇത്തരം പ്രവൃത്തികള്‍ ചെയ്ത് ഹൈന്ദവതയെ സംരക്ഷിക്കുകയാണെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദുമതത്തെ സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടാന്‍ ബജരംഗ് ദളിന് എന്ത് അവകാശമാണുള്ളതെന്നും അദേഹം ചോദ്യം ഉന്നയിച്ചു.

ഈ മാസം നാലിനായിരുന്നു സംഭവം അരങ്ങേറിയത്. സ്‌കൂളില്‍ പ്രവേശിച്ച സംഘം പ്രിന്‍സിപ്പാലിനെ ക്രൂരമായി അക്രമിക്കുകയായിരുന്നു. അദേഹത്തിന്റെ വസ്ത്രങ്ങളും വലിച്ചു കീറി. അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട അദേഹം ഓടുന്ന ദ്യശ്യങ്ങളും ഉണ്ട്.

രക്ഷപ്പെട്ടോടുന്ന പ്രിന്‍സിപ്പല്‍ അലക്‌സാണ്ടര്‍ കോട്‌സ് റീഡിനെ സംഘം വീണ്ടും പിന്തുടരുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ചു വരുന്നതായി തലേഗാവ് എംഐഡിസി പൊലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത് സാവന്ത് പ്രതികരിച്ചു.

കൂടുതല്‍ വായനയക്ക്: 'അസംബ്ലിക്കിടെ ക്രിസ്തീയ പ്രാര്‍ത്ഥന ചൊല്ലി'; സ്‌കൂള്‍ പ്രിന്‍സിപ്പലിന് ബജരംഗ് ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.