ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭാരതിയ അപ്പസ്‌തോലനായ വി.തോമാ സ്ലീഹായുടെ ദുക്‌റാന തിരുന്നാളിനാളിനോട് അനുബന്ധിച്ച് മെഗാ ലുങ്കി ഡാന്‍സ് ജൂലൈ എട്ടിന് അവതരിപ്പിക്കും. 150 ല്‍പരം കലകാരന്മാര്‍ ഒരേസമയം ദേവലായ അങ്കണത്തില്‍ തയാറാക്കിയ വേദിയിലാണ് ലുങ്കി ഡാന്‍സ് അവതരിപ്പിക്കുക.
ഈ മാസം എട്ടിന് വൈകിട്ട് അഞ്ചിന് ആഘോഷമായ ഇംഗ്ലീഷിലുള്ള റാസ കുര്‍ബ്ബാനക്ക് അസി. വികാരി ഫാ. ജോബി ജോസഫ്, ഫാ. ജോയല്‍ പയസ്, ഫാ. മെല്‍വില്‍ പോള്‍, ഫാ. രാജീവ് വലിയ വീട്ടില്‍, ഫാ. ജോര്‍ജ് പാറയില്‍, ഫാ. തോമസ് പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ദിവ്യബലിക്ക് ശേഷം ഏഴു മണിക്ക് വിവിധ കലാപരിപാടികളില്‍ ഇടവകയിലെ ആയിരത്തിലധികം കലകാരന്മാരും കലകാരികളും പ്രായഭേദമെന്യേ അണിനിരക്കുമെന്ന് കള്‍ച്ചറല്‍ കോ ഓര്‍ഡിനേറ്റര്‍ ഷീബാ ഷാബു അറിയിച്ചു. ഇടവകയുടെ ചരിത്രത്തിലാദ്യമായി അരങ്ങേറുന്ന മെഗാ ലുങ്കി ഡാന്‍സ് എന്ന ഈ കലാവിരുന്ന് സജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ പ്രശസ്ത സിനിമാ സംവിധായയകന്‍ റോമിയോ കാട്ടുക്കാരന്‍ സംവിധാനം ചെയ്ത് അരങ്ങിലെത്തിക്കും.
ജോഷി പൂവത്തിങ്കലാണ് പരിപാടി സഹ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. പ്രസിദ്ധ കലാകാരാനായ ജോണ്‍ മൈക്കിള്‍ യേശുദാസിന്റെ കോറിയോഗ്രാഫിയില്‍ മലയാള തനിമയില്‍ ചുവടു വെയ്ക്കുന്ന നയന മനോഹരമായ നൃത്തങ്ങള്‍ കാണികളെ ഒരോ സമയം അതിശയിപ്പിക്കുകയും വിസ്മയപ്പെടുത്തുകയും ചെയ്യുമെന്നതില്‍ സംശയമില്ലന്നൊണ് ഭാരവാഹികള്‍ കരുതുന്നത്.
ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടിന്റെ മേല്‍നോട്ടത്തില്‍ വികാരി ഫാ. തോമസ് കടുകപ്പിള്ളിയും അസി. വികാരി ഫാ. ജോബി ജോസഫും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.