തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ പനി ബാധിച്ച് മരിച്ചു. ഇവരില്‍ ഒരാള്‍ എലിപ്പനി മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി ജെ.എം മേഴ്‌സിയാണ് മരിച്ചത്. 11 പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. 15 പേര്‍ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് ഇന്ന് 11,418 പേര്‍ പനിക്ക് ചികിത്സ തേടി. സംസ്ഥാനത്ത് ഇതുവരെ 127 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 298 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പനി ബാധിതര്‍ മലപ്പുറം ജില്ലയിലാണ്. 2164 പേരാണ് ഇന്നു മാത്രം പനി ബാധിച്ച് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്.
കഴിഞ്ഞ മാസം 13,93,429 പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. കഴിഞ്ഞ മാസം നാല് മരണവും രേഖപ്പെടുത്തി. എലിപ്പനി ബാധിച്ച് കഴിഞ്ഞ മാസം 30 പേരാണ് മരിച്ചത്. എച്ച്1 എന്‍1 രോഗം ബാധിച്ച് ഈ വര്‍ഷം 23 പേര്‍ മരണത്തിന് കീഴടങ്ങി.
അതിനിടെ ആലപ്പുഴയില്‍ അപൂര്‍വ്വ രോഗം ബാധിച്ച് പതിനഞ്ചുകാരന്‍ മരിച്ചു. പാണാവള്ളി സ്വദേശിയായ ഗുരുദത്താണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന അപൂര്‍വ രോഗം ബാധിച്ച് മരിച്ചത്.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ആലപ്പുഴയില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.