നടുറോഡില്‍ വാഹനം നി‍ർത്തരുത്, അപകടദൃശ്യം പങ്കുവച്ച് അബുദാബി പോലീസിന്‍റെ മുന്നറിയിപ്പ്

നടുറോഡില്‍ വാഹനം നി‍ർത്തരുത്, അപകടദൃശ്യം പങ്കുവച്ച് അബുദാബി  പോലീസിന്‍റെ മുന്നറിയിപ്പ്

അബുദാബി: തിരക്കുളള നടുറോഡില്‍ അപ്രതീക്ഷിതമായി വാഹനം നിർത്തിയതുമൂലമുണ്ടായ അപകട ദൃശ്യം പങ്കുവച്ച് അബുദബി പോലീസ്. വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് പോലീസ് വീഡിയോ പങ്കുവച്ച് മുന്നറിയിപ്പ് നല്‍കുന്നത്.



വാഹനം ഹസാർഡ് ലൈറ്റ് തെളിച്ചാണ് വാഹനം നിർത്തുന്നതെന്ന് വീഡിയോയില്‍ കാണാം. തൊട്ടുപുറകെ വന്ന വാഹനം നിർത്തിയെങ്കിലും പിറകിലെത്തിയ മറ്റ് വാഹനങ്ങള്‍ നിയന്ത്രണം വിട്ട് വാഹനങ്ങളില്‍ ഇടിക്കുന്നതാണ് 33 സെക്കന്‍റ് ദൈർഷ്യമുളള വീഡിയോയില്‍ കാണാനാകുന്നത്. നടുറോഡില്‍ വാഹനം നിർത്തുന്നത് യുഎഇയില്‍ ഗതാഗത നിയമലംഘനമാണ്. ഇത്തരത്തിലുളള പ്രവൃത്തിയുണ്ടായാല്‍ ആയിരം ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്‍റും കിട്ടും.

റോഡുകളില്‍ മറ്റ് വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണമെന്നും പോലീസ് ഓർമ്മിപ്പിക്കുന്നു. ഇത്തരത്തില്‍ അകലം പാലിച്ചില്ലെങ്കില്‍ 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്‍റും കിട്ടും.ഏതെങ്കിലും തരത്തില്‍ യാത്ര തുടരാനാകാത്ത വിധം വാഹനത്തിന് തകരാറുകള്‍ സംഭവിച്ചാല്‍ അടുത്തുളള എക്സിറ്റിലേക്ക് മാറ്റാം. വാഹനം മുന്നോട്ടുനീങ്ങുന്നില്ലെങ്കില്‍ 999 എന്ന നമ്പറിലേക്ക് വിളിച്ച് സഹായം തേടാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.