മരടില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവം; പൊലീസിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

മരടില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവം; പൊലീസിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

കൊച്ചി: മരട് ചമ്പക്കരയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. വാതില്‍ തള്ളിത്തുറന്ന് വയോധികയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയില്ലെന്ന ആരോപണം ശക്തമായതോടെ പൊലീസ് വീഴ്ചയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

വ്യാഴാഴ്ച രാവിലെ മുതല്‍ വിനോദ് എബ്രഹാം കൊലവിളി മുഴക്കി അമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ടിട്ടും രക്ഷിക്കാന്‍ പൊലീസിന്റെ ഭാഗത്തു നിന്നും ശ്രമങ്ങളൊന്നും ഉണ്ടാകാത്തത് പൊലീസിന്റെ ഗുരുതര വീഴ്ചയായാണ് കണക്കാക്കുന്നത്. വീട്ടിലെ ഗൃഹോപകരണങ്ങളെല്ലാം അടിച്ചു തകര്‍ക്കുകയും ഗ്യാസ് സിലിണ്ടര്‍ തുറന്നു വിടുകയും വാക്കത്തിയുമായി അക്രമാസക്തനായി നിലയുറപ്പിക്കുകയും ചെയ്തിട്ടും പൊലീസ് കാഴ്ചക്കാരാവുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ ഏതാനും ചെറുപ്പക്കാരാണ് പൊലീസിന്റെ കയ്യിലെ ഷീല്‍ഡ് വാങ്ങി ധൈര്യപൂര്‍വം വാതില്‍ തുറന്ന് അകത്ത് കടന്ന് പ്രതിയെ കീഴ്‌പ്പെടുത്തിയത്. ഇതിനിടെ വിനോദ് അമ്മ അച്ചാമ്മയെ വെട്ടി കൊലപ്പെടുത്തിയിരുന്നു. പൊലീസിനെതിരായ പരാതിയില്‍ സ്റ്റേറ്റ് -ഡിസ്ട്രിക്ട് സ്‌പെഷ്യല്‍ ബ്രാഞ്ചുകളും അന്വേഷണം നടത്തുന്നുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു.

വാര്‍ഡ് കൗണ്‍സിലറും പ്രദേശവാസികളും വിളിച്ചറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് ഉച്ചയ്ക്ക് തന്നെ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. അച്ചാമ്മയെ പുറത്തു നിന്ന് ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയെന്നും മാനസിക പ്രശ്‌നങ്ങളുള്ള മകന് മരുന്ന് മുടങ്ങിയതാണ് പ്രകോപിതനാകാന്‍ കാരണമെന്നും മരുന്ന് കഴിക്കുന്നതോടെ ശമനമുണ്ടാകാറുണ്ടെന്നും മടങ്ങിപ്പോകാന്‍ പറഞ്ഞതായും സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിു. ഈ വിവരം കൂടി ഉള്‍പ്പെടുത്തിയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.