ഉയര്‍ന്ന പെന്‍ഷന് ഇതുവരെ അപേക്ഷിച്ചില്ലേ? ഇനി രണ്ട് ദിവസം മാത്രം

ഉയര്‍ന്ന പെന്‍ഷന് ഇതുവരെ അപേക്ഷിച്ചില്ലേ? ഇനി രണ്ട് ദിവസം മാത്രം

തിരുവനന്തപുരം: എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന് (ഇപിഎസ്) കീഴില്‍ ഉയര്‍ന്ന പെന്‍ഷന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി രണ്ട് നാള്‍ മാത്രം. ജൂലൈ 11 വരെയാണ് സമയപരിധി. ജീവനക്കാര്‍ക്ക് സംയുക്ത അപേക്ഷാ ഫോം സമര്‍പ്പിക്കാനുള്ള അവസാന അവസരമാണ് ഇതെന്ന് ഇപിഎഫ്ഒ വ്യക്തമാക്കി. നേരത്തെ ജൂണ്‍ 26 ആയിരുന്നു സമയ പരിധി.

നാലാമത്തെ തവണയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടുന്നത്. കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിലോ, സംയുക്ത ഓപ്ഷന്‍ നല്‍കുന്നതിലോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ ഉടനെ EPFiGMS- ല്‍ പാരതി നല്‍കണമെന്നും അറിയിപ്പുണ്ട്.

സുപ്രീം കോടതി വിധി പ്രകാരം 2014 സെപ്റ്റംബര്‍ ഒന്നിന് ഇപിഎസില്‍ അംഗമായ ഏതൊരു വ്യക്തിക്കും ഇപിഎഫില്‍ അംഗമാകാവുന്നതാണ്. സെപ്റ്റംബര്‍ വരെ ഇപിഎസ് അക്കൗണ്ടിലേക്ക് സജീവമായി സംഭാവന നല്‍കിയിട്ടുണ്ടെങ്കിലാണ് ഉയര്‍ന്ന പെന്‍ഷന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു. ഒരു അക്കൗണ്ട് പത്ത് വര്‍ഷത്തിലേറെയായി സജീവമാണെങ്കില്‍ ജീവനക്കാരന് ഒറ്റത്തവണ പെയ്മെന്റ് ലഭിക്കാന്‍ യോഗ്യനല്ലെങ്കിലും 58 വയസ് മുതല്‍ പെന്‍ഷന്‍ ലഭിക്കും.

ഈ കാലയളവില്‍ 15,000 രൂപയില്‍ താഴെയായിരുന്നു ശമ്പളമെങ്കില്‍ അവര്‍ക്ക് ഇപിഎസില്‍ ചേരാനാകില്ല. 2014 സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് വിരമിക്കുകയും ഉയര്‍ന്ന പെന്‍ഷന്‍ സംഭാവനകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ ആ ജീവനക്കാരന് ഇപിഎസില്‍ ചേരാനും ഉയര്‍ന്ന പെന്‍ഷന്‍ സംഭാവനകള്‍ തിരഞ്ഞെടുക്കാനും അര്‍ഹതയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.