കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചില്ലങ്കില്‍ കേരളത്തില്‍ തങ്ങള്‍ സിപിഎമ്മുമായി കൈകോര്‍ക്കാന്‍ മടിക്കില്ലെന്ന് കോണ്‍ഗ്രസിന് മുസ്ലീം ലീഗിന്റെ ഭീഷണി.
സിപിഎമ്മിന്റെ പ്രതിഷേധ പരിപാടികളുമായി കൈകോര്‍ക്കേണ്ടതില്ല എന്ന തിരുമാനം മുസ്ലീം ലീഗ് എടുത്തെങ്കിലും സിപിഎം വിടാതെ പിന്നാലെയുണ്ട്. സമസ്തയെപോലെ വലിയൊരു വോട്ടു ബാങ്കിനെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന സമുദായ നേതൃത്വത്തിന്റെ വാക്കുകള്‍ക്ക് ചെവി കൊടുക്കാതെയാണ് ലീഗ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത്.
ഇന്ന് ചേരുന്ന യുഡിഎഫ് യോഗം നിര്‍ണായകമാകും. യോഗത്തില്‍ത്തില്‍ ലീഗ് ഇക്കാര്യങ്ങളെല്ലാം ഉന്നയിക്കും. സമസ്തയെ കൂടെ നിര്‍ത്തേണ്ടത് ലീഗിനെയും കോണ്‍ഗ്രസിനെയും സംബന്ധിച്ചിടത്തോളം രാഷ്ട്രീയ അനിവാര്യതയാണ്. ഇതോടെ ഏക സിവില്‍ കോഡിനെതിരെ വലിയ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടത് കോണ്‍ഗ്രസിന്റെ കൂടി ഉത്തരവാദിത്വമായി മാറുകയാണ്.
ലീഗിനെ കൂടെക്കൂട്ടാന്‍ പറ്റിയില്ലെങ്കിലും സമസ്തയെ സ്വാധീനിക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് സിപിഎം. സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. കാന്തപുരം വിഭാഗത്തില്‍ നേരത്തേ തന്നെ ഇടതനുഭാവം പ്രകടമാണ്.
എന്നാല്‍, മുസ്ലീം ലീഗിന്റെ വോട്ട് ബാങ്കായ സമസ്തയുടെ മനസുമാറ്റം സിപിഎമ്മിന് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. സമസ്തയുടെ നിലപാട് ലീഗിലും ചലനങ്ങളുണ്ടാക്കും. പൗരത്വ പ്രക്ഷോഭത്തിലേതു പോലുള്ള സാമുദായിക ഐക്യം ഉയര്‍ന്നുവരുമ്പോള്‍ അതില്‍ രാഷ്ട്രീയ സാധ്യത തേടുകയാണ് സിപിഎം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.