അബുദാബി: അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ക്ക് എമിറേറ്റിലേക്ക് പ്രവേശനം അനുവദിച്ച് അബുദാബി. ഡിസംബർ 24 മുതലാണ് നിബന്ധനകളോടെ പ്രവേശനം അനുവദിച്ചിട്ടുളളതെന്ന് അബുദാബി ക്രൈസിസ് എമെർജൻസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി വ്യക്തമാക്കി. എമിറേറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ അന്താരാഷ്ട്ര യാത്രികരും, അബുദാബിയിലെത്തുന്നതിനു മുൻപ് 96 മണിക്കൂറിനുള്ളിൽ നേടിയ കോവിഡ് 19 പിസിആർ ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
ഇപ്രകാരം എമിറേറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ അന്താരാഷ്ട്ര യാത്രികർക്കും അബുദാബി വിമാനത്താവളത്തിൽ പ്രവേശിച്ച ശേഷം രണ്ടാമതും കോവിഡ് 19 പിസിആർ ടെസ്റ്റ് നിർബന്ധമാണ്. രോഗസാധ്യത തീരെയില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് അബുദാബി വിമാനത്താവളത്തിൽ നിന്നുള്ള കോവിഡ് 19 പിസിആർടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ തുടർന്നുള്ള ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്. ഈ കോവിഡ് -19 പിസിആർ ടെസ്റ്റിന്‍റെ റിസൾട്ട് ലഭിക്കുന്നത് വരെ യാത്രികൻ സ്വയം ഐസൊലേറ്റ് ചെയ്യേണ്ടതാണ്. രോഗസാധ്യത തീരെയില്ലാത്ത രാജ്യങ്ങളുടെ പട്ടിക രണ്ടാഴ്ച കൂടുമ്പോള്‍ പുതുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.