മുംബൈ: സാംസങ് ഗ്യാലക്‌സി എം 34 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ ഗ്യാലക്‌സി എം-സീരീസ് സ്മാര്‍ട്ട് ഫോണിന് കരുത്ത് പകരുന്നത് എക്സിനോസ് 1280 എസ്ഒസിയാണ്.
എട്ട് ജിബി റാമും 128ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സാംസങ് ഗ്യാലക്‌സി എം33ന്റെ പിന്‍ഗാമിയായാണ് സാംസങ് ഗ്യാലക്‌സി എം34 5ജി. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ അഞ്ചിലാണ് സാംസങ് ഗ്യാലക്‌സി എം34 5ജി പ്രവര്‍ത്തിക്കുന്നത്. കൂടാതെ, 120ഹെര്‍ട്ട്‌സ് റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് അമോള്‍ഡ് ഡിസ്പ്ലേയുമുണ്ട്.
കൂടാതെ 50 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവുമുണ്ട്. പുതിയ സ്മാര്‍ട്ട്ഫോണില്‍ 6,000 എംഎഎച്ച് ബാറ്ററിയാണ്. ഇത് ഒറ്റ ചാര്‍ജില്‍ രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്ത്യയില്‍ സാംസങ് ഗ്യാലക്‌സി എം 34 5ജിയുടെ ആറ് ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയും ടോപ്പ്-ഓഫ്-ലൈന്‍ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 18,999 രൂപയുമാണ്.
ബാങ്ക് ഓഫറുകള്‍ക്കൊപ്പം പ്രാരംഭ വിലകളാണിത്. ഓഫറിന്റെ കാലാവധി സാംസങ് വ്യക്തമാക്കിയിട്ടില്ല. മിഡ്നൈറ്റ് ബ്ലൂ, പ്രിസം സില്‍വര്‍, വാട്ടര്‍ഫാള്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ഇവ ലഭ്യമാണ്. ജൂലൈ 15 മുതല്‍ കമ്പനിയുടെ വെബ്സൈറ്റ് വഴിയും ഓണ്‍ലൈന്‍ വ്യാപാര സെറ്റായ ആമസോണിലും വില്‍പ്പനയ്ക്കെത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.