കൊൽക്കത്ത: പശ്ചിമബംഗാൾ പഞ്ചായത്ത് റീ പോളിംഗിനിടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും സംഘർഷം. ബിജെപി ഗുണ്ടകൾ പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. താലുക്ക് പ്രസിഡന്റ് ചഞ്ചൽ ഖന്നയെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ വാഹനം അഗ്നിക്കിരയാക്കിയെന്നുമാണ് തൃണമൂൽ ആരോപണം.ക്രമസമാധാനം നിലനിർത്താൻ കേന്ദ്രസേനയെ വിന്യസിച്ച അതേ ബിജെപിയാണ് ഈ അന്യായം നടത്തുന്നതെന്നും തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു. കേന്ദ്രസേനയുടെ കർശന സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
സംസ്ഥാനത്തെ 679 ബൂത്തിലാണ് ഇന്ന് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ശനിയാഴ്ച നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വ്യാപക സംഘർഷം ഉണ്ടായിരുന്നു. സംഘർഷങ്ങളിലും ആക്രമണങ്ങളിലും 18 പേർ കൊല്ലപ്പെടുകയും ചെയ്തതതോടെയാണ് റിപോളിംഗ് പ്രഖ്യാപിച്ചത്.
ബാലറ്റ് പെട്ടി കത്തിക്കുക, ബാലറ്റ് പെട്ടിയിലേക്ക് വെള്ളം ഒഴിക്കുക, പെട്ടിയെടുത്തോടുക തുടങ്ങിയ ഗുരുതര നടപടികൾ പല ബൂത്തുകളിൽ റിപ്പോർട്ട് ചെയ്തിരുന്നു. അക്രമ സംഭവങ്ങൾ വിലയിരുത്തിയ ശേഷമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ റീ പോളിംഗ് പ്രഖ്യാപിച്ചത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.