സ്റ്റോക്ക് ഓൺ ട്രെൻറ് നിത്യസഹായ മാതാവിൻ്റെ ദേവാലയത്തിലെ വി.തോമാശ്ലീഹായുടെ ദു:ക്റാന തിരുനാൾ സമാപിച്ചു

സ്റ്റോക്ക് ഓൺ ട്രെൻറ് നിത്യസഹായ മാതാവിൻ്റെ ദേവാലയത്തിലെ വി.തോമാശ്ലീഹായുടെ ദു:ക്റാന തിരുനാൾ സമാപിച്ചു

സ്റ്റോക്ക് ഓൺ ട്രെൻറ്: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷൻ സെൻ്ററായ സ്റ്റോക്ക് ഓൺ ട്രെൻറ് നിത്യസഹായ മാതാവിൻ്റെ പള്ളിയിലെ വി.തോമാശ്ലീഹായുടെ ദു:ക്റാന തിരുനാൾ ജൂലൈ രണ്ട് ഞായാറാഴ്ച സമാപിച്ചു. ഒരാഴ്ച നീണ്ട തിരുനാൾ ആഘോഷങ്ങൾക്ക് ജൂൺ 25 ന് വികാരി ഫാ.ജോർജ് എട്ടുപാറയിൽ കൊടി കയറ്റിയതോടു കൂടി ആരംഭിച്ചു. തുടർന്ന് എല്ലാ ദിവസവും വി. കുർബാനയും നോവേനയും ലദീഞ്ഞും നടന്നു.

തിരുനാൾ ദിനമായ ജുലൈ രണ്ടിന് നടന്ന ആഘാഷമായ തിരുനാൾ റാസ കുർബാനക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. മാത്യൂ കുരിശുംമൂട്ടിൽ, ഫാ.ജോർജ് എട്ടുപാറയിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

രണ്ടു വശവും കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ച നഗരവീഥിയിലൂടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ പട്ടണപ്രദക്ഷിണം നവ്യാനുഭമായിരുന്നു. അലങ്കരിച്ച പൊൻകുരിശുകളുടെയും വെള്ളിക്കുരിശുകളുടെയും മരക്കുരിശുകളുടെയും അകമ്പടിയിൽ വിശ്വാസ സമൂഹം പ്രാർത്ഥനയോടെ പ്രദക്ഷണത്തിൽ അണിചേർന്നു. ചെണ്ടമേളവും ബാൻ്റ് സെറ്റും പ്രദക്ഷിണത്തെ അനുധാവനം ചെയ്തു.

സ്നേഹവിരുന്നിനു ശേഷം നടന്ന കലാസന്ധ്യയിൽ വിശ്വാസ പരിശീലനത്തിലെ കുട്ടികൾ, വിവിധ ഭക്തസംഘടനാഗങ്ങൾ എന്നിവർ പങ്കെടുത്ത വിവിധ കലാപരിപാടികളൊടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു. തിരുനാൾ ആഘോഷങ്ങൾ വിജയപ്രദമാക്കുവാൻ അഹോരാത്രം പ്രയത്നിച്ച എല്ലാവർക്കും മിഷൻ സെൻ്ററിനു വേണ്ടി വികാരി ഫാ. ജോർജ് എട്ടു പാറയിൽ നന്ദി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.