തോട്ടില്‍ നിന്ന് മീന്‍പിടിച്ചാല്‍ അകത്താകുമോ? പ്രചരിക്കുന്ന വാര്‍ത്തയുടെ വാസ്തവം ഇതാണ്

 തോട്ടില്‍ നിന്ന് മീന്‍പിടിച്ചാല്‍ അകത്താകുമോ? പ്രചരിക്കുന്ന വാര്‍ത്തയുടെ വാസ്തവം ഇതാണ്

കൊച്ചി: കാലവര്‍ഷം ശക്തമാകുമ്പോള്‍ ചിലര്‍ മീന്‍പിടിക്കാനിറങ്ങും. എന്നാല്‍ മീന്‍പിടുത്തം നിരോധിച്ചു എന്ന തരത്തിലൊരു പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമാകുകയാണ്. കേരളത്തിലെ വയലുകളിലും തോടുകളിലും മീന്‍ പിടിച്ചാല്‍ 15,000 രൂപ പിഴയും ആറു മാസം തടവും ലഭിക്കുമെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചാരണം പൂര്‍ണ്ണമായും ശരിയല്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ മഴക്കാലത്തെ ഊത്തപിടുത്തതിന് മാത്രമേ നിയന്ത്രണങ്ങളുള്ളൂ. പുതുമഴയത്ത് മീനുകള്‍ വലിയ ജലാശയങ്ങളില്‍ നിന്നും പ്രജനനത്തിനായി തോട്ടിലേക്കും വയലിലേക്കും കയറി വരുന്നതിനെയാണ് ഊത്ത എന്ന് വിളിക്കുന്നത്. ഇത്തരത്തില്‍ മഴക്കാലത്ത് വരുന്ന മീനുകളെ ചെറിയ കണ്ണികളുള്ള വലകള്‍, കൂടുകള്‍ മറ്റു രീതികളിലുള്ള കെണികള്‍ എന്നിവ ഉപയോഗിച്ച് കൂട്ടത്തോടെ പിടിക്കാറുണ്ട്. ഇത് കേരള അക്വാകള്‍ച്ചര്‍ ആന്റ് ഇന്‍ലാന്‍ഡ് ഫിഷറീസ് ആക്ട് 2010 പ്രകാരം നിയമവിരുദ്ധമാണ്.

വയര്‍ നിറച്ച് മുട്ടകളുമായി വരുന്നതിനാല്‍ ഈ മീനുകള്‍ക്ക് കെണികളില്‍ നിന്നു രക്ഷപ്പെടാന്‍ സാധിക്കില്ല. മുട്ടയിടാന്‍ എത്തുന്ന മീനുകളെ കൂട്ടത്തോടെ പിടിക്കുന്നത് അവയുടെ വംശനാശത്തിന് തന്നെ കാരണമാകും. കേരള അക്വാകള്‍ച്ചര്‍ ആന്‍ഡ് ഇന്‍ലാന്‍ഡ് ഫിഷറീസ് ആക്ട് 2010 ചട്ടത്തിലെ അധ്യായം നാല്, ക്‌ളോസ് ആറ്, സബ് ക്ലോസ് മൂന്ന്, നാല്, അഞ്ച് പ്രകാരമാരമാണ് നിരോധിച്ചിരിക്കുന്നത്. ഇത് ലംഘിക്കുന്നവര്‍ക്ക് 15,000 രൂപ പിഴയും ആറ് മാസം തടവും ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.