അബുദാബി: യുഎഇയില്‍ ചൂട് കൂടുന്നു. അബുദാബി അല്‍ ദഫ്ര മേഖലയില്‍ ജൂലൈ 9 ന് 49.4 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിതെന്നും നാഷണല്‍ സെന്‍റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.
താപനില ഉയരുന്നതിനാല്‍ ആരോഗ്യപ്രശ്നങ്ങളുളളവർ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യ രംഗത്തുളളവർ മുന്നറിയിപ്പ് നല്‍കുന്നു. തലവേദനയും മൈഗ്രേനുമടക്കമുളള രോഗങ്ങളുമായെത്തുന്നവരുടെ എണ്ണത്തില്‍ 10 മുതല്‍ 20 ശതമാനം വരെ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
ഡീ ഹൈഡ്രേഷനും താപനിലയിലുണ്ടാകുന്ന വ്യതിയാനവുമെല്ലാം തലവേദനയ്ക്ക് കാരണമാകും. ശരിയായ ഉറക്കം ലഭിക്കാത്തതും തലവേദനയുണ്ടാക്കും. ധാരാളം വെളളം കുടിക്കണം. വെയിലത്ത് വ്യായാമം ചെയ്യുന്നത് ഒഴിവാക്കണം. ശരിയായ സമയത്ത് ഭക്ഷണം കഴിക്കണമെന്നുളളതെല്ലാം ഒരു പരിധിവരെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.