ദമ്മാമിൽ ലുലുവിൻ്റെ നാഷണൽ ഗാർഡ് എക്സ്പ്രസ് മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

ദമ്മാമിൽ ലുലുവിൻ്റെ നാഷണൽ ഗാർഡ് എക്സ്പ്രസ് മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

 ദമ്മാം: ലുലു ഗ്രൂപ്പിൻ്റെ 197-മത് എക്സ്പ്രസ് മാർക്കറ്റ് സൗദി അറേബ്യയിലെ ദമ്മാം അൽ അഹ്സയിൽ പ്രവർത്തനമാരംഭിച്ചു. ദമ്മാം കിംഗ് അബ്ദുല്ല റെസിഡൻഷ്യൽ സിറ്റി നാഷണൽ ഗാർഡ് ഡയറക്ടർ എഞ്ചിനീയർ നബീൽ അൽ ഹോളൈബിയാണ് സൗദിയിലെ 19 മത്തെ പുതിയ മാർക്കറ്റ് ഉദ്ഘാടനം നിർവ്വഹിച്ചത്. ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു ദമ്മാം റീജിയണൽ ഡയറക്ടർ അബ്ദുൽ ബഷീർ, മറ്റ് ഉന്നത നാഷണൽ ഗാർഡ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സൗദി ദേശീയ സുരക്ഷാസേനാ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിനായി അവസരം ഒരുക്കിയ സൗദി ഭരണാധികാരികൾക്ക് നന്ദി പറയുന്നുവെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫ് അലി പ്രസ്താവനയിൽ പറഞ്ഞു.

ദേശീയ സുരക്ഷാസേനാ ക്യാമ്പസിലുള്ള ആറാമത്തെ മാർക്കറ്റാണ് അൽ അഹ്സയിൽ പ്രവർത്തനമാരംഭിച്ചത്. സൗദിയിലുള്ള സ്വദേശികൾക്കും താമസക്കാർക്കും ഏറ്റവും മികച്ചതും ഉന്നത നിലവാരമുള്ള ഉല്പന്നങ്ങൾ ലഭ്യമാക്കാൻ ലുലു പ്രതിജ്ഞാബദ്ധമാണെന്ന് യൂസഫ് അലി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മക്ക, മദീന ഉൾപ്പെടെയുള്ള പുണ്യനഗരങ്ങളിലും മറ്റ് പ്രദേശങ്ങളിലുമായി 20 പുതിയ ഹൈപ്പർമാർക്കറ്റ്-എക്സ്പ്രസ്സ് മാർക്കറ്റുകൾ ആരംഭിക്കുമെന്നും യൂസഫ് അലി കൂട്ടിച്ചേർത്തു. കൂടുതൽ സൗദി സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനോടൊപ്പം മേഖലയിലെ സാമ്പത്തിക രംഗത്ത് മികച്ച സംഭാവനകൾ നൽകാനും പുതിയ പദ്ധതികൾ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.