മനുഷ്യർ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നമാണ് ചർമ്മ രോഗങ്ങൾ. ഫംഗസ്, ബാക്ടീരിയ അണു ബാധകൾ, ചിക്കൻ പോക്സ്, ഹെർപ്പസ്, എക്സിമ എന്നിവയാണ് സാധാരണ കണ്ടു വരുന്ന ചർമ്മ രോഗങ്ങൾ. അണുബാധകളും ചർമ്മ രോഗങ്ങളും എങ്ങനെ തടയാമെന്ന് നോക്കാം
ഫംഗൽ ബാധ വരാതെ എങ്ങനെ തടയാം?
അയഞ്ഞ കോട്ടൺ, ലിനൻ വസ്ത്രങ്ങൾ അണുബാധ വരാതെ തടയാനായി ധരിക്കാം. കക്ഷം, സ്തനം, തുടകൾ, കാൽമുട്ടിന് പിൻഭാഗം എന്നിവിടങ്ങൾ വിയർക്കാൻ സാധ്യതയുള്ളതിനാൽ ഇടയ്ക്കിടെ കുളിക്കുകയും വസ്ത്രം മാറുകയും ചെയ്യണം.
നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക
അണുബാധ വരുന്ന ഭാഗങ്ങളിൽ ചൊറിച്ചിൽ ഉള്ളതിനാൽ നഖം വച്ച് ചൊറിയാനുള്ള സാധ്യത കൂടുതലാണ്. ഇത് അണുബാധ പടരാൻ കാരണമാകും. അതിനാൽ നഖം വെട്ടി വൃത്തിയാക്കുക.
തുണികൾ അലക്കി നന്നായി ഉണക്കുക
കിടക്ക വിരികൾ, തലയിണ കവറുകൾ, തോർത്ത്, തൂവാല എന്നിവ അലക്കി നന്നായി ഉണക്കി ഉപയോഗിക്കുക
മുടി ഉണങ്ങാതെ കെട്ടരുത്
മുടിയിൽ ഈർപ്പം നിൽക്കുമ്പോൾ ഒരിക്കലും കെട്ടി വയ്ക്കരുത്. ഇത് ശിരോ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും
സലൂണുകളിൽ പോകുമ്പോൾ ശ്രദ്ധിക്കുക
സലൂണിലോ ബാർബർഷോപ്പിലോ പോകുമ്പോൾ ഉപയോഗിക്കുന്നതിന് മുൻപ് അവരുടെ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ആവശ്യപ്പെടുക.
ഡോക്ടറെ കാണുക
ഒരിക്കലും ഡോക്ടറെ കാണാതെ മരുന്നുകൾ കഴിക്കരുത്. സ്വയം ചികിത്സ കൂടുതൽ ആരോഗ്യ പ്രശ്ങ്ങൾക്ക് ഇടയാക്കും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.