കൊല്ലം: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ജനവിധി തേടുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി. ഇതില്‍ കേന്ദ്ര മന്ത്രിമാരായ വി.മുരളീധരനും രാജീവ് ചന്ദ്രശേഖറും ഇടം പിടിച്ചു.
വി. മുരളീധരന്‍ ആറ്റിങ്ങലിലും രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്തും മത്സരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെത്തിയ രാജീവ് ചന്ദ്രശേഖര്‍ സാമുദായിക, ആധ്യാത്മിക നേതാക്കളെയും പൗര പ്രമുഖരെയും മറ്റും കണ്ടിരുന്നു. നടന്‍ സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുമെന്ന് ഉറപ്പായി.
ഇടുക്കി, വയനാട് സീറ്റുകള്‍ ബിഡിജെഎസിന് നല്‍കാനും ധാരണയായി. മൂന്ന് സീറ്റിനായി വാശി പിടിച്ചാല്‍ ചാലക്കുടികൂടി ബി.ഡി.ജെ.എസിന് വിട്ടു കൊടുക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, സി.കൃഷ്ണകുമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ് എന്നിവരെല്ലാം അങ്കക്കളത്തിലുണ്ടാകുമെന്നാണ് സൂചന.
ഇടഞ്ഞു നില്‍ക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും മത്സര രംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്. സ്ഥാനാര്‍ഥി സാധ്യതാ പട്ടികയിലുള്ള നേതാക്കളെ അതത് മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുപ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
സാധ്യതാ പട്ടിക ഇപ്രകാരമാണ്:
കൊല്ലം-കുമ്മനം രാജശേഖരന്‍, ബി.ബി.ഗോപകുമാര്‍, പത്തനംതിട്ട-കെ.സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, മാവേലിക്കര-പന്തളം പ്രതാപന്‍, ആലപ്പുഴ-കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്ത്, ഡോ. കെ.എസ്.രാധാകൃഷ്ണന്‍, കോട്ടയം-വിക്ടര്‍ ടി.തോമസ്, എറണാകുളം-അനില്‍ ആന്റണി, വിനീത ഹരിഹരന്‍, ടി.പി.സിന്ധുമോള്‍.
ചാലക്കുടി-ജേക്കബ് തോമസ്, എ.എന്‍.രാധാകൃഷ്ണന്‍, പാലക്കാട്-സി.കൃഷ്ണകുമാര്‍, ശോഭ സുരേന്ദ്രന്‍, സന്ദീപ് വാര്യര്‍, ആലത്തൂര്‍-പി.സുധീര്‍, മലപ്പുറം-എ.പി.അബ്ദുള്ളക്കുട്ടി, പൊന്നാനി-പ്രഫുല്‍ കൃഷ്ണ, കോഴിക്കോട്-എം.ടി രമേശ്, വടകര-പ്രകാശ് ബാബു, കണ്ണൂര്‍-പി.കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, കെ.രഞ്ചിത്ത്, കാസര്‍കോട്-പി.കെ.കൃഷ്ണദാസ്, കെ.ശ്രീകാന്ത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.