തിരുവനന്തപുരം: ഒറ്റത്തവണ കെട്ടിട നികുതി അടയ്ക്കുമ്പോൾ കൊടുക്കുന്ന സത്യവാങ്മൂലത്തിൽ തെറ്റായ വിവരം നൽകിയാൽ ഒറ്റത്തവണ കെട്ടിട നികുതിയുടെ 50 ശതമാനം തുക പിഴയീടാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തി കെട്ടിട നികുതി നിയമ (ഭേദഗതി) ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനം.
ക്രമവിരുദ്ധമായി വിസ്തീർണം കൂട്ടിയ കെട്ടിടങ്ങൾക്കുള്ള പിഴത്തുക ഉയർത്തും. നിലവിൽ തെറ്റായ വിവരം നൽകുന്നവർക്ക് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ആറുമാസം തടവോ ആയിരം രൂപ പിഴയോ രണ്ടുകൂടിയോ ആണ് ശിക്ഷ.
3000 ചതുരശ്രയടിക്ക് മുകളിൽ വിസ്തീർണമുള്ള ഗാർഹിക കെട്ടിടങ്ങൾക്കും ബഹുനില മന്ദിരങ്ങൾക്കും ഈടാക്കുന്ന ആഡംബര നികുതി കേന്ദ്രത്തിലേക്ക് പോകുന്നത് തടയാനുള്ള വ്യവസ്ഥകളും ഓർഡിനൻസിൽ ഉൾപ്പെടുത്തും.
കെട്ടിട നികുതി നിർണയ അപ്പീലുകളിൽ സ്ഥലപരിശോധന നടത്തി തീരുമാനമെടുക്കാൻ കളക്ടർമാർക്ക് മൂന്നുമാസത്തെ സാവകാശം നൽകിയിരുന്നു. ഈ സമയപരിധി ഒരുവർഷമായി ഉയർത്താനുള്ള ഭേദഗതികളും ഓർഡിനൻസിൽ ഉൾപ്പെടുത്തി.
1973 ഏപ്രിൽ ഒന്നിനാണ് കേരള കെട്ടിട നികുതി നിയമം നിലവിൽ വന്നത്. തറവിസ്തീർണം അടിസ്ഥാനമാക്കിയാണ് ഒറ്റത്തവണ കെട്ടിടനികുതിയും ആഡംബര നികുതിയും ഈടാക്കുന്നത്. ഈ രണ്ടു നികുതികളും ചുമത്തുന്നതും പിരിച്ചെടുക്കുന്നതും റവന്യൂ വകുപ്പാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.