'ട്രാവല്‍ ആന്‍ഡ് ലെഷേഴ്സ്' വായനക്കാരുടെ പ്രിയപ്പെട്ട വിമാനത്താവളങ്ങളില്‍ നാലാം സ്ഥാനത്ത് ഛത്രപതി ശിവജി മഹാരാജും

'ട്രാവല്‍ ആന്‍ഡ് ലെഷേഴ്സ്' വായനക്കാരുടെ പ്രിയപ്പെട്ട വിമാനത്താവളങ്ങളില്‍ നാലാം സ്ഥാനത്ത് ഛത്രപതി ശിവജി മഹാരാജും

മുംബൈ: 2023 ലെ 'ട്രാവല്‍ ആന്‍ഡ് ലെഷര്‍' വായനക്കാരുടെ പ്രിയപ്പെട്ട പത്ത് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനം നേടി മുംബൈ ഛത്രപതി ശിവജി മഹാരാജ് ഇന്റര്‍നാഷണല്‍. പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ ഏക എയര്‍പോര്‍ട്ട് ആണ് മുംബൈ. സിംഗപ്പൂര്‍, ദുബായ്, ദോഹ വിമാനത്താവളങ്ങളാണ് ഒന്നു മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങളില്‍.

ലോകോത്തര ആതിഥ്യ മര്യാദയ്ക്കൊപ്പം യാത്രക്കാര്‍ക്ക് അസാധാരണമായ യാത്രാനുഭവം നിരന്തരം നല്‍കാന്‍
വിമാനത്താവളം പുലര്‍ത്തുന്ന അചഞ്ചലമായ പ്രതിബദ്ധതയെ ഈ അംഗീകാരം അടിവരയിടുന്നു.

ഇന്ത്യന്‍ സംസ്‌കാരത്തെ മനോഹരമായി പ്രദര്‍ശിപ്പിക്കുകയും ലോകമെമ്പാടുമുള്ള യാത്രക്കാര്‍ക്ക് അത് പരിചയപ്പെടുത്തുകയും ചെയ്യുന്നു. വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം, ചെക്ക്-ഇന്‍ ആന്‍ഡ് സെക്യൂരിറ്റി, റെസ്റ്റോറന്റുകള്‍,  ബാറുകള്‍, ഷോപ്പിംഗ്, ഡിസൈന്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍ നടത്തിയത്. ഏകദേശം 165,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.