ധാക്ക: ബംഗ്ലാദേശിനെതിരായ ടി - 20 പരമ്പര തൂത്തുവാരാനിറങ്ങിയ ഇന്ത്യൻ വനിതാ ടീമിന് മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ നാലു വിക്കറ്റിൻറെ തോൽവി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ടി20 പരമ്പര നേരത്തെ തന്നെ ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുത്തപ്പോൾ പത്ത് പന്ത് ബാക്കി നിർത്തി ആറ് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് വനിതകൾ ലക്ഷ്യം കണ്ടു.
ഷമീമ സുൽത്താനാണ് ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ റൺസ് നേടിയത്. ഷമീമ 46 പന്തിൽ നിന്ന് 42 റൺസെടുത്തു. ഇന്ത്യയ്ക്കായി മിനു മണിയും ദേവിക വൈദും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ജെമീമ റോഡ്രിഗസ് ഒരു വിക്കറ്റും നേടി. നേരത്തെ ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 41 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 40 റൺസെടുത്തു.
ജെമിമ റോഡ്രിഗസ് 28, ഷെഫാലി വർമ 11, യാസ്തിക ഭാട്ടി 12 റൺസും നേടി. തന്റെ 200-ാം അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങിയ സ്മൃതി മന്ദാനയ്ക്ക് ഒരു റൺസ് മാത്രമാണ് നേടാനായത്. ടീം ഇന്ത്യയുടെ 7 ബാറ്റ്‌സ്മാൻമാർക്ക് രണ്ടക്കം കടക്കാനായില്ല. ബംഗ്ലാദേശിനായി റാബിയ സുൽത്താൻ മൂന്നും സുൽത്താന ഖാത്തൂൺ രണ്ട് വിക്കറ്റും നേടി. നഹിദ അക്തർ, ഫാഹിമ ഖാത്തൂൺ, ഷൊർണ അക്തർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.