പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ പ്രവാസികളുടെ മക്കൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്യും: ചങ്ങാനശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ്

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ പ്രവാസികളുടെ മക്കൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്യും: ചങ്ങാനശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ്

കോട്ടയം: പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളി‍ക്കും എ പ്ലസ് ലഭിച്ച പ്രവാസികളുടെ മക്കൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്യാനൊരുങ്ങി ചങ്ങാനശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ്. ജൂലൈ 29 ശനിയാഴ്ച സെൻ്റ് മേരീസ് കത്തീഡ്രൽ പള്ളിയിലെ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തപ്പെടുന്ന പ്രവാസി സംഗമം 2023 പരിപാടിക്കിടെയാണ് കാഷ് അവാർഡുകൾ വിതരണം ചെയ്യുക.

ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ പ്രവാസികളുടെ മക്കൾക്ക് (പ്രവാസത്തിൽ ആയിരിക്കുന്ന കുട്ടികൾക്കും, നാട്ടിൽ ആയിരിക്കുന്ന പ്രവാസികളുടെ കുട്ടികൾക്കും) ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്യുമെന്ന് ഡയറക്ടർ ഫാദർ ടെജി പുതുവീട്ടിൽക്കളം അറിയിച്ചു. 2023 ലെ പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവർ പേരു വിവരങ്ങളും മാർക്ക് ലിസ്റ്റും ഫോട്ടോയും (Photo Size :10 MB യിൽ കൂടരുത് ) https://forms.gle/5Nc8ErSSMns7rg796 എന്ന ലിങ്ക് വഴി ജൂലൈ 18 ന് മുൻപ് സമർപ്പിക്കണം.

വിശദ വിവരങ്ങൾക്ക് താഴെ തന്നിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക. പ്രവാസി അപ്പോസ്തലേറ്റ് ഓഫീസ് നമ്പർ : +91 92074 70117, ജോ കാവാലം : +1 (832) 852-4707 (ഗ്ലോബൽ കോർഡിനേറ്റർ), സിബി വാണിയപ്പുരയ്ക്കൽ : +919847809148 (സെന്റർ കോർഡിനേറ്റർ), ഫാ. ജിജോ മാറാട്ടുകളം : +918714451436.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26