ചങ്ങനാശേരി: മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ ദുര ന്തത്തിനെതിരെ പ്രതികരിച്ച വൈദികരെയും തീരദേശ ജനതയെയും വേട്ടയാടുന്ന സര്‍ക്കാര്‍ നടപടിയില്‍ ചങ്ങനാശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഉത്കണ്ഠ രേഖപ്പെടുത്തി.
തിരുവനന്തപുരം അതിരൂപതയെടുത്ത നിലപാടുകള്‍ തികച്ചും ന്യായവും ധാര്‍മികവുമായതിനാല്‍ അവയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായാണ് കൗണ്‍സില്‍ വിലയിരുത്തിയത്. വികാരി ജനറാള്‍ മോണ്‍. യുജിന്‍ പേരേരയ്ക്ക് എതിരായി കള്ളക്കേസെടുത്ത സംഭവം അപലപനീയമാണെന്നും ഇത് പിന്‍വലിക്കണമെന്നും കൗണ്‍സില്‍ വ്യക്തമാക്കി. സഭയുടെ പ്രവര്‍ത്തനങ്ങളെ താഴ്ത്തി കെട്ടാനുള്ള നീക്കം എന്ത് വില കൊടുത്തും നേരിടുമെന്ന് യോഗം വിലയിരുത്തി.
വികാരി ജനറല്‍ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡോമിനിക് ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ ആന്റണി മലയില്‍, ഡോ. രേഖ മാത്യൂസ് എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.