മുതലപ്പൊഴിയിലെ മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം നൽകണം: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

മുതലപ്പൊഴിയിലെ മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം നൽകണം: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: മത്സ്യ ബന്ധനത്തിന് കടലിൽ പോയി ദാരുണമായ അന്ത്യം സംഭവിച്ച മുതലപ്പൊഴിയിലെ മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സഹായ ധനങ്ങൾ പ്രഖ്യാപിക്കുന്ന പതിവ് നിലവിലുള്ളപ്പോൾ മുതലപ്പൊഴിയിൽ അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അർഹതപ്പെട്ട നഷ്ട പരിഹാരം പ്രഖ്യാപിക്കുവാൻ വൈകുന്നതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രതിഷേധിച്ചു.

ഉല്ലാസ ബോട്ടപകടത്തിൽ പെട്ടവരും മത്സ്യ ബന്ധനം ബോട്ട് മറിഞ്ഞ് മരണമടഞ്ഞ മത്സ്യത്തൊഴിലാളികളും രണ്ടു കൂട്ടരും വെള്ളത്തിൽ മുങ്ങി ശ്വാസം മുട്ടിയാണ് മരിച്ചിരിക്കുന്നത് പിന്നെ എന്തിന്റെ പേരിലാണ് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായ ധനം പ്രഖ്യാപിക്കാൻ വൈകുന്നതെന്ന് വ്യക്തമാകുന്നില്ല. കുടുംബത്തിന്റെ അത്താണിയായിരുന്ന ഗൃഹ നാഥന്മാർ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തരമായി 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുവാൻ സർക്കാർ തയ്യാറാകണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

മുതലപ്പൊഴിയിലെ മത്സ്യ തൊഴിലാളികളുടെ ദുരവസ്ഥ പരിഹരിക്കുന്നതിന് ശാശ്വതമായ നടപടികൾ ആവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തിയ ഫാ. യൂജിൻ പെരേര ഉൾപ്പെടെയുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26