മാർ തോമാ ശ്ലീഹായുടെ ദു:ക്റാന തിരുനാളും പാരിഷ് നൈറ്റും സംയുക്തമായി ആഘോഷിച്ചു

മാർ തോമാ ശ്ലീഹായുടെ ദു:ക്റാന തിരുനാളും പാരിഷ് നൈറ്റും സംയുക്തമായി ആഘോഷിച്ചു

ചിക്കാഗോ: ബെൽവുഡിലുള്ള മാർ തോമാ ശ്ലീഹാ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വി. തോമാ ശ്ലീഹായുടെ തിരുനാളും പാരീഷ് നൈറ്റും സംയുക്തമായി ആഘോഷിച്ചു. 

ജൂലൈ 8ന് ശനിയാഴ്ച വൈകുന്നേരം അർപ്പിച്ച ഇംഗ്ലീഷ് റാസാ കുർബാനയിൽ അസി. വികാരി ഫാ. ജോബി ജോസഫ് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. മെൽവിൻ പോൾ, ഫാ. രാജീവ് വലിയ വീട്ടിൽ ഫാ. ജോയൽ പയസ്,ഫാ. ജോർജ് പാറയിൽ എന്നിവർ സഹകാർമികളായിരുന്നു.

 അതിരൂപതാ അദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ്ബ് അങ്ങാടിയത്ത്, ഫാ. പോൾ ചാലിശേരി, ഫാ. തോമസ് കടുകപ്പിള്ളി , ഫാ. പോൾ ചുരതൊട്ടിയിൽ ഫാ.മൈക്കിൾ കെല്ലി എന്നിവരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി. 

ഫാ. മെൽവിൻ തന്റെ വചന പ്രഘോഷണത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ ഭാരത പ്രവേശനവും അതിലൂടെ ലഭിച്ച വിശ്വാസതീക്ഷണതയെ ക്കുറിച്ചും വിവരിച്ചു.

വി.കുർബാനയ്ക്ക് ശേഷം ദേവലായ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ 300 ൽ അധികം ആളുകൾക്ക് അണിനിരക്കാവുന്ന ബ്രഹ്ത്തായ സ്റ്റേജിൽ അരങ്ങേറിയ മലബാർ നൈറ്റ് കലാവിരുന്ന് ആസ്വദിയ്ക്കാൻ എത്തിച്ചേർന്നത് ആയിരങ്ങളാണ്. 

101 പേരുടെ ചെണ്ട മേളം, പരമ്പരാഗതമായ സ്ത്രീ വേഷമായ ചട്ടയും മുണ്ടുമുടുത്ത വനിതകൾ, കേരള കലകളുടെ സമന്വയ അവതരണം, മാർഗംകളി, 400-ൽ പരം കുട്ടികൾ അവതരിപ്പിച്ച ഉത്തര-ദക്ഷിണ ഭാരതത്തിലെ വ്യത്യസ്ത നൃത്തരൂപങ്ങൾ, കുടുംബബന്ധങ്ങളെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ അവതരണങ്ങൾ, സെൻ്റ് തോമസ് മ്യൂസിക്കൽ ഇടവകയിലെ കുട്ടികളുടെ Live orchestra, പുരുഷന്മാരുടെ ലുങ്കി ഡാൻസ്, മിമിക്രി, എന്നിവയുൾപ്പെടെ പതിനാറിലധികം വ്യത്യസ്തങ്ങളായ കലാ പരിപാടികൾ പാരീഷ് നൈറ്റിനോടനുബന്ധിച്ച് നടത്തപ്പെട്ടു. 

ബെൽവുഡ് സീറോമലബാർ ഇടവകയുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതി ചേർത്ത ഈ സുദിനത്തിനായി അക്ഷീണം പ്രയത്നിച്ച കലകാരന്മാരെയും കലാകാരികളെയും തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി അക്ഷീണം പ്രവർത്തിച്ച വോളണ്ടിയേഴ്സിനേയും കൾച്ചറൽ കമ്മിറ്റി ഭാരവാഹികളെയും വികാരി ഫാ. തോമസ് കടുകപ്പള്ളി പ്രത്യേകം അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.