ദമാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽ അഹ്സയിൽ വൻ തീപിടിത്തം. ഇന്ത്യക്കാർ ഉൾപ്പടെ പത്ത് പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലാദേശികളും ഉൾപ്പെടുന്നു. രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്നാണ് സൂചന. അൽ അഹ്സ ഹുഫൂഫ് ഇൻഡസ്ട്രിയൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന കാർ വർക്ക്‌ഷോപ്പിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടായത്.
വെള്ളിയാഴ്ച അവധിയായതിനാൽ പുലർച്ച വരെ ജോലി ചെയ്ത് വന്ന് ഷോപ്പിനോട് ചേർന്ന വിശ്രമ കേന്ദ്രത്തിൽ ഉറങ്ങിയവരാണ് അപകടത്തിൽ പെട്ടത്. പത്തോളം അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൃതദേഹങ്ങൾ അൽ അഹ്സ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സ്‌ക്രാപ്പുകൾ കൂട്ടിയിട്ടിരുന്നിടത്തുനിന്ന് തീപ്പടർന്നതാണോ എന്ന് സംശയിക്കുന്നു. തീപിടിത്തം ഉണ്ടാകാനുള്ള കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.