ബാഗിനകത്ത് എന്തെന്ന് ചോദിച്ചപ്പോള്‍ ബോംബെന്ന് മറുപടി; വിദേശി നെടുമ്പാശേരിയില്‍ പിടിയില്‍

ബാഗിനകത്ത് എന്തെന്ന് ചോദിച്ചപ്പോള്‍ ബോംബെന്ന് മറുപടി; വിദേശി നെടുമ്പാശേരിയില്‍ പിടിയില്‍

കൊച്ചി: ബാഗ് പരിശോധന ഇഷ്ടപ്പെടാതെ ബാഗിനകത്ത് ബോംബെന്ന് പരിഹാസത്തോടെ പറഞ്ഞ അബുദാബി സ്വദേശിയെ നെടുമ്പാശേരി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ പൊലീസ് പിടികൂടി. ഇതോടെ ഇയാളുടെ യാത്ര മുടങ്ങി. എയര്‍ അറേബ്യ വിമാനത്തില്‍ അബുദാബിയിലേക്ക് പോകാനെത്തിയ അബ്ദുള്ള മുസബ് മുഹമ്മദ് അലി അല്‍ ന്യൂഇമിയാണ് 'ബോംബ്' ഭീഷണി മുഴക്കി പരിഭ്രാന്തി പരത്തിയത്.

ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. ചെക്ക് ഇന്‍ കൗണ്ടറിലെ ജീവനക്കാര്‍ ബാഗികത്ത് എന്താണെന്ന് ചോദിച്ചപ്പോഴാണ് യാത്രക്കാരന്‍ ബോംബാണെന്ന് പ്രതികരിച്ചത്. ഉടന്‍ ജീവനക്കാര്‍ സുരക്ഷാ ഏജന്‍സികളെ വിവരം അറിയിച്ചു. ബോംബ് സ്‌ക്വാഡ് അടക്കമുള്ള സുരക്ഷാ വിഭാഗം ബാഗ് വിശദമായി പരിശോധിച്ചെങ്കിലും സംശയകരമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി. രാത്രി 8.30 ന് പുറപ്പെടേണ്ട വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് വൈകിയാണ് പുറപ്പെട്ടത്.

എന്തുകൊണ്ടാണ് അബ്ദുള്ള മുസബ് മുഹമ്മദ് അലി ബോംബ് ഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അബ്ദുല്ല മുസബ് മുഹമ്മദ് അലിയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്നും പരിശോധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.