ഫുജൈറ: ഫുജൈറ പോലീസിന്‍റെ സേവനം ഇനി മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. സ്റ്റേഷനുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ 90 ശതമാനം സേവനവും ഓണ്‍ലൈനില്‍ ലഭ്യമാകുമെന്ന് പോലീസ് മേധാവി മേജർ മുഹമ്മദ് അഹമ്മദ് അല്‍ കഅബി പറഞ്ഞു. പോലീസ് സ്റ്റേഷന്‍ നിങ്ങളുടെ ഫോണില്‍ എന്ന ആപ് വഴി ജനങ്ങള്‍ക്ക് ഇടപാടുകള്‍ പൂർത്തിയാക്കാം.
പോലീസ് സ്റ്റേഷനില്‍ എത്താതെ തന്നെ പരാതി രജിസ്ട്രർ ചെയ്യാം. ഓണ്‍ലൈനായി ആശയവിനിമയം നടത്താം. ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് ഇടപാടുകള്‍ പൂർത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റില്‍ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞു. അത്യാഹിത ആവശ്യങ്ങളില്‍ 4.47 മിനിറ്റില്‍ പോലീസ് സഹായം ലഭ്യമാക്കാന്‍ സാധിച്ചു.
അപകടങ്ങളില്‍ ആളുകള്‍ മരിക്കുന്നത് കുറഞ്ഞു. ആക്രമങ്ങള്‍ ഉള്‍പ്പടെയുളളവ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. എമിറേറ്റിലെ എല്ലാ മേഖലകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ 85,000 ക്യാമറകൾ പൊലീസ് പരിധിയിലുണ്ട്. ഇരു ചക്രവാഹനങ്ങളുമായി നിരത്തുകളില്‍ ശല്യമുണ്ടാക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. 1021 വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തതെന്നും പോലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.