കുഞ്ഞാലിക്കുട്ടിക്കെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം

കുഞ്ഞാലിക്കുട്ടിക്കെതിരേ  പാര്‍ട്ടിയില്‍ പടയൊരുക്കം

മലപ്പുറം: എംപി സ്ഥാനം രാജിവച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തില്‍ പാര്‍ട്ടിയില്‍ പ്രതിസന്ധി. തീരുമാനം പുനപ്പരിശോധിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

തീരൂമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും അതില്‍ എല്ലാവരും ദുഃഖിതരാണന്നും യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുഈര്‍ അലി തങ്ങള്‍ പറഞ്ഞു. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മകനാണ് മുഈര്‍.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരൂമാന പ്രഖ്യാപനത്തിന് പിന്നാലെ ഇടതുപക്ഷവും ബിജെപിയും ശക്തമായ വിമര്‍ശനം ഉന്നയിരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് ലീഗിന്റെ ഭിന്നാഭിപ്രായം വന്നിരിക്കുന്നത്.

മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തത്. തെക്കന്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരേസമയം നടത്താന്‍ പറ്റുന്ന തരത്തില്‍ രാജിവയ്ക്കാനാണ് ആലോചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.