ചന്ദ്രയാന്‍ 3 വീണ്ടും ഉയര്‍ത്തി; ജൂലൈ 20 ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും

ചന്ദ്രയാന്‍ 3 വീണ്ടും ഉയര്‍ത്തി;  ജൂലൈ 20 ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും

ബംഗളുരു: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3 പേടകത്തിന്റെ ഭ്രമണപഥം വീണ്ടും വിജയകരമായി ഉയര്‍ത്തി. നിലവില്‍ 41,603 കിലോ മീറ്റര്‍-226 കിലോ മീറ്റര്‍ ഭ്രമണപഥത്തിലാണ് പേടകം ഭൂമിയെ വലം വെയ്ക്കുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനുമിടയ്ക്ക് ഭ്രമണപഥം വീണ്ടും ഉയര്‍ത്തും.

വിക്ഷേപണ ശേഷം നേരിട്ട് ലക്ഷ്യത്തിലേയ്ക്ക് യാത്ര തിരിക്കുന്നതിന് പകരം പടിപടിയായി ഭൂമിയെ വലംവെച്ച് ഭ്രമണപഥം ഉയര്‍ത്തിയാണ് ചന്ദ്രയാന്‍ 3 പേടകം ചന്ദ്രന്റെ കാന്തിക വലയത്തിലേയ്ക്ക് പ്രവേശിക്കുക.

അതിനാലാണ് ദൗത്യത്തിന് കൂടുതല്‍ ദിവസങ്ങള്‍ വേണ്ടി വരുന്നത്. ഇന്ധന ചെലവ് അടക്കം കുറയ്ക്കാന്‍ ഈ രീതി സഹായകമാണ്. മംഗള്‍യാന്‍ ദൗത്യത്തിലും ഇതേ രീതിയാണ് പിന്തുടര്‍ന്നത്.

ഐഎസ്ആര്‍ഒയുടെ എല്‍.വി.എം 3 എന്ന റോക്കറ്റ് ജൂലൈ 14 നാണ് ചന്ദ്രയാന്‍ 3നെ ഭ്രമണപഥത്തില്‍ എത്തിച്ചത്. പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റി ഭ്രമണപഥം ഉയര്‍ത്തി. ജൂലൈ 20 ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.

പിന്നീട് 40 ദിവസമെടുത്ത് ചന്ദ്രന് 100 കിലോമീറ്റര്‍ അടുത്തെത്തും. വൈകാതെ ലാന്‍ഡര്‍ വേര്‍പെട്ട് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യും. അതില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി ചന്ദ്രന്റെ മണ്ണില്‍ നിരീക്ഷണം നടത്തും. പദ്ധതി വിജയിച്ചാല്‍ ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.