ന്യൂഡല്‍ഹി: യമുനയിലെ ഇലനിരപ്പ് ഉയരുന്നത് തുടരുന്നതിനാല്‍ ക്യാമ്പുകളില്‍ തന്നെ തുടരാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് സര്‍ക്കാര്‍. റിങ് റോഡില്‍ ഗതാഗതം പുനരാരംഭിച്ചതായി ഡല്‍ഹി ട്രാഫിക് പൊലീസ് അറിയിച്ചു. റോഡുകളില്‍ വാഹനമോടിക്കുമ്പോള്‍ ശരിയായ ശ്രദ്ധ ചെലുത്താനും വഴുക്കലും ചെളിയും ഉള്ളതിനാല്‍ അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഇടത്തരം, ചെറുവാഹനങ്ങള്‍ക്കായി മജ്നു കാ തില വഴി ഐഎസ്ബിടി-കശ്മീര്‍ ഗേറ്റിലേക്കുള്ള വസീറാബാദ് മേല്‍പ്പാലത്തിന് ഇടയിലുള്ള രണ്ട് കാരിയേജ്വേകളിലും റിങ് റോഡില്‍ ഗതാഗതം പുനരാരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് വികാസ് മാര്‍ഗില്‍ ലക്ഷ്മി നഗറിനും ഐടിഒയ്ക്കും ഇടയില്‍ ഒരു കാരിയേജ്വേ തുറന്നു. മറ്റൊരു കാരിയേജ്വേയിലും രാജ്ഘട്ടിലും പണി നടക്കുന്നു. യമുനയിലെ ജലനിരപ്പ് തിങ്കളാഴ്ച രാത്രി പത്തോടെ 206 മീറ്ററിലെത്തി. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ പ്രകാരം അപകടകരമായ 205.33 മീറ്ററിനു മുകളിലാണ്. ഞായറാഴ്ച രാത്രി 205.52 മീറ്ററായിരുന്നു ജലനിരപ്പ്.
ശാന്തമായതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ട് നദിയിലെ ജലനിരപ്പ് വീണ്ടും ഉയരുന്ന പ്രവണത കാണിക്കുന്നതിനാല്‍ ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരാന്‍ ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഒറ്റ രാത്രികൊണ്ട് യമുനയിലെ ജലനിരപ്പ് 206.1 മീറ്ററിലെത്താന്‍ കഴിയുമെന്നാണ് കേന്ദ്ര ജല കമ്മീഷന്‍ കണക്കാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.