ദുബായ്: എമിറേറ്റിലെ ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്ട്രേഷന്‍ കാർഡും യുഎഇയ്ക്ക് പുറത്തുളള ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്ന ഇന്‍റർനാഷണല്‍ ഡെലിവറി സർവ്വീസ് ആരംഭിച്ച് ദുബായ് ആർടിഎ. 50 ദിർഹം നല്‍കി ഇന്‍റർനാഷണല്‍ ഡെലിവറി സർവ്വീസ് പ്രയോജനപ്പെടുത്താം. ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്ട്രേഷന്‍ കാർഡും ഇത്തരത്തില്‍ യുഎഇയ്ക്ക് പുറത്തുളള മേല്‍വിലാസത്തില്‍ എത്തിക്കുന്നതിനുളള സംവിധാനമാണ് ആർടിഎ ആരംഭിച്ചിരിക്കുന്നത്.
രേഖകള്‍ പുതുക്കേണ്ട സമയത്ത് യുഎഇയ്ക്ക് പുറത്താണെങ്കില്‍ ഡെലിവറി സേവനം പ്രയോജനപ്പെടുത്താം. ആർ.ടി.എയുടെ വെബ്സൈറ്റിൽ ഇതിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കണം. മേല്‍വിലാസം നല്‍കിയാല്‍ ലൈസന്‍സ് ഉള്‍പ്പടെയുളള രേഖകള്‍ ആർടിഎ ആ വിലാസത്തില്‍ എത്തിക്കും. യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് രാജ്യത്ത് താമസ വിസയുളളവർക്ക് മാത്രമാണ് പുതുക്കാനാവുക. നേരത്തെ താമസവിസയില്‍ ആയിരുന്ന വ്യക്തിയായാലും പിന്നീട സന്ദർശക വിസയിലാണ് എത്തുന്നതെങ്കില്‍ ലൈസന്‍സ് പുതുക്കാനാകില്ല.
പത്ത് വർഷം ലൈസന്‍സ് പുതുക്കാതിരുന്നാല്‍ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കേണ്ടിവരും. ഡ്രൈവിംഗ് ലൈസന്‍സ് എടുക്കണമെങ്കിലും എമിറേറ്റ്സ് ഐഡി നിർബന്ധമാണ്. ഇത് കൂടാതെ നേത്രപരിശോധയും നടത്തണം. ലൈസന്‍സ് എടുക്കുന്നതിനുളള ഫീസ് നല്‍കി ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ മുഖേന പരിശീലനം പൂർത്തിയാക്കി ടെസ്റ്റില്‍ വിജയിച്ച് ലൈസന്‍സ് എടുക്കാവുന്നതാണ്. ദുബായ് ഉള്‍പ്പടെ ഓരോ എമിറേറ്റിനും അതത് ഗതാഗത വകുപ്പുകളുണ്ട്. ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ഡ്രൈവിംഗ് ടെസ്റ്റ് പൂർത്തിയാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.