കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയില്‍ പ്രത്യേക കല്ലറ.'കരോട്ട് വള്ളക്കാലില്‍' കുടുംബ കല്ലറ ഉണ്ടെങ്കിലും ഉമ്മന്‍ ചാണ്ടിക്കായി പ്രത്യേക കല്ലറയാണ് ഒരുങ്ങുന്നത്.
പുതുപ്പള്ളി എന്ന നാടിനും പള്ളിക്കും നല്‍കിയ സേവനത്തിന് ആദര സൂചകമായിട്ടാണ് വൈദികരുടെ കബറിടത്തോട് ചേര്‍ന്ന് പ്രത്യേക കല്ലറ പണിയാന്‍ പള്ളി മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചത്.
രാഷ്ട്രീയ ജീവിതം മുഴുവന്‍ ജനങ്ങള്‍ക്കിടയില്‍ ചിലവഴിച്ച ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജനസാഗരമാണ് തലസ്ഥാനത്തെ വസതിയിലേക്ക് ഇപ്പോളും ഒഴുകിയെത്തുന്നത്.
ബംഗളൂരുവില്‍ നൂറുകണക്കിന് മലയാളികള്‍ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയതിനാല്‍ നിശ്ചയിച്ചതിലും രണ്ട് മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.
കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗം ഇന്ന് പുലര്‍ച്ചെ 4.25 ന് ബംഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍ വെച്ചായിരുന്നു. ഭൗതിക ശരീരം നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും.
നാളെ വൈകുന്നേരം അഞ്ചിന് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെക്കും. രാത്രിയില്‍ പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. മറ്റന്നാള്‍ ഉച്ചയ്ക്ക് രണ്ടിന് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.