തിരവനന്തപുരം: തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് വരുന്ന ഇരുപത്തൊന്നുകാരി ആര്യ രാജേന്ദ്രന്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും. മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നാണ് ഓള്‍ സെയിന്റ്സ് കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്.സി മാത്സ് വിദ്യാര്‍ത്ഥിയായ ആര്യയുടെ വിജയം. 2872 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീകലയെയാണ് പരാജയപ്പെടുത്തിയത്.
ജില്ലയിലെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു ആര്യ. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന തീരുമാനത്തിലാണ് ആര്യയുടെ പേര് ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്.
പേരൂര്‍ക്കട വാര്‍ഡില്‍ നിന്നു ജയിച്ച ജമീല ശ്രീധരന്റെയും വഞ്ചിയൂരില്‍ നിന്നുള്ള ഗായത്രി ബാബുവിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ യുവ രക്തത്തിന് പ്രാധിനിത്യം എന്ന ആലോചനയില്‍ ആര്യയെ തിരഞ്ഞെടുക്കുകയായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ആര്യ ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍.െഎ.സി ഏജന്റ് ശ്രീലതയുടെയും മകളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.