ജിസിസി മധ്യേഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടി സൗദി അറേബ്യയില്‍

ജിസിസി മധ്യേഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടി സൗദി അറേബ്യയില്‍

ജിദ്ദ: ജിസിസി രാജ്യങ്ങളുടെ 18 മത് കണ്‍സള്‍ട്ടീവ് യോഗത്തിലും ഉച്ചകോടിയിലും പങ്കെടുക്കാനായി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജിദ്ദയിലെത്തി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ സബാഹ് , ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യീദ് അസദ് ബിന്‍ താരിഖ് അല്‍ സെയ്ദ് തുടങ്ങിയവരും യോഗത്തിനെത്തിയിട്ടുണ്ട്.

കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവ ഉൾപ്പെടുന്നതാണ് മധ്യേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ. രാഷ്ട്രീയ, സുരക്ഷാ സംവാദം, സാമ്പത്തിക, നിക്ഷേപ സഹകരണം എന്നീ മേഖലകളിൽ സംയുക്ത പ്രവർത്തന പദ്ധതിയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.