വിശാല സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിട്ടു; 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേസ്

വിശാല സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിട്ടു; 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള വിശാല സഖ്യത്തിന് 'ഇന്ത്യ' എന്ന് ചുരുക്കെഴുത്തു വരുന്ന പേരിട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ കേസ്. ബംഗളുരുവില്‍ നടന്ന യോഗത്തിലാണ് പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിട്ടത്.

യോഗത്തില്‍ പങ്കെടുത്ത 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ ഡല്‍ഹി ബര്‍ക്കംഭ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡോ. അവിനാശ് മിശ്രയെന്ന ആള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. രാജ്യത്തിന്റെ പേര് തെറ്റായി ഉപയോഗിച്ചു എന്നാണ് പരാതി.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, ജെഡിയു, ആര്‍ജെഡി, ജെഎംഎം,എന്‍സിപി, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഐ, സിപിഎം, ആര്‍എസ്പി, ശിവസേന (യുബിടി), എസ്പി, ആര്‍എല്‍ഡി, അപ്നാ ദള്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക്, എംഡിഎംകെ, വിസികെ, കെഎംഡികെ, സിപിഐഎംല്‍, എംഎംകെ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് (ജോസഫ്) എന്നീ പാര്‍ട്ടികള്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.