കൂഞ്ഞൂഞ്ഞിനെ കാത്ത് പുതുപ്പള്ളിയിലും കോട്ടയത്തും പതിനായിരങ്ങള്‍; വിലാപയാത്ര 15 മണിക്കൂര്‍ പിന്നിട്ട് പത്തനംതിട്ട ജില്ലയില്‍

കൂഞ്ഞൂഞ്ഞിനെ കാത്ത് പുതുപ്പള്ളിയിലും കോട്ടയത്തും പതിനായിരങ്ങള്‍; വിലാപയാത്ര 15 മണിക്കൂര്‍ പിന്നിട്ട് പത്തനംതിട്ട ജില്ലയില്‍

തിരുവനന്തപുരം: കേരളത്തിന്റെ പ്രിയ നേതാവ് ഉമ്മന്‍ ചാണ്ടിയെ അവസാനമായി ഒരുനോക്കു കാണാന്‍ പുതുപ്പള്ളിയിലും കോട്ടയത്തും കാത്തിരിക്കുന്നത് പതിനായിരങ്ങള്‍. അദേഹത്തിന്റെ ഭൗതിക ശരീരം അവസാനമായി കാണാന്‍ ഇവിടെ രാവിലെ മുതല്‍ ആളുകള്‍ കാത്തുനില്‍ക്കുകയാണ്.

തിരുവനന്തപുരത്തു നിന്നുള്ള പാതയിലുടനീളം ജനങ്ങള്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ തടിച്ചുകൂടുന്നതുമൂലം വിലാപയാത്ര പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്.

വൈകുന്നേരം അറിനുള്ളില്‍ കോട്ടയത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലാപയാത്ര ഇപ്പോള്‍ 15 മണിക്കൂര്‍ പിന്നിട്ടെങ്കിലും കോട്ടയം ജില്ലയില്‍ പോലും പ്രവേശിച്ചിട്ടില്ല.

ജനങ്ങള്‍ക്ക് അവസാനമായി കാണാന്‍ സൗകര്യമൊരുക്കുമെന്ന് നേരത്തെ അറിയച്ചിരുന്നിടങ്ങളിലേക്കെല്ലാം ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. രാവിലെ ഏഴോടെ തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് ആരംഭിച്ച വിലാപയാത്ര ഇപ്പോള്‍ പത്തനംതിട്ട ജില്ലയിലൂടെ കടന്നു പോകുയാണ്.

അടൂര്‍, പന്തളം എന്നിവിടങ്ങളില്‍ ആളുകള്‍ക്ക് ആദരമര്‍പ്പിക്കാനായി അവസരം ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി വഴിയാണ് കോട്ടയത്ത് എത്തുക.

കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.