പ്രധാനമന്ത്രി മറുപടി പറയണം; രണ്ടാം ദിവസവും മണിപ്പൂരിനെ ചൊല്ലി പാർലമെന്റ് പ്രക്ഷുബ്ധം

പ്രധാനമന്ത്രി മറുപടി പറയണം; രണ്ടാം ദിവസവും മണിപ്പൂരിനെ ചൊല്ലി പാർലമെന്റ് പ്രക്ഷുബ്ധം

ന്യൂഡൽഹി: മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിലെ ഇരുസഭകളും പിരിഞ്ഞു. ലോക്‌സഭാ തിങ്കളാഴ്ചത്തേക്കാണ് പിരിഞ്ഞത്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി പറയണമെന്നാവശ്യം ശക്തമാക്കി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.

പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രി മറുപടി പറയണമെന്ന നിലപാടിലുറച്ചാണ് പ്രതിപക്ഷം.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ മണിപ്പൂരിലെ അക്രമവും മറ്റ് പ്രശ്‌നങ്ങളും സംബന്ധിച്ച് പാർട്ടികൾ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യവും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മണിപ്പൂർ കത്തുകയാണെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവരും സഭയിലുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.