ആംബുലന്‍സില്‍ കയറാന്‍ പോലുമാകാതെ പ്രസവ വേദനയില്‍ പുളഞ്ഞ യുവതിക്ക് രക്ഷകയായി 'ദൈവത്തിന്റെ മാലാഖ'

ആംബുലന്‍സില്‍ കയറാന്‍ പോലുമാകാതെ പ്രസവ വേദനയില്‍ പുളഞ്ഞ യുവതിക്ക് രക്ഷകയായി 'ദൈവത്തിന്റെ മാലാഖ'

കൊച്ചി: ദൈവം ഭൂമിയിലേക്കയച്ച മാലാഖമാരായാണ് നഴ്‌സുമാരെ കാണുന്നത്. കോവിഡ് കാലത്ത് മുന്‍നിര പോരാളികളായ നഴ്‌സുമാരുടെ സമാനതകളില്ലാത്ത സേവനത്തിന്റെ മഹത്വം ലോകം തിരിച്ചറിഞ്ഞതാണ്. നവജാത ശിശുവിനും അമ്മയ്ക്കും രക്ഷകയായി മാറി നഴ്‌സുമാരുടെ സേവനത്തിന്റെ പ്രാധാന്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് എറണാകുളം സ്വദേശിനിയായ ജോയ്‌സി ജോബി എന്ന യുവതി.

പ്രസവ വേദന തുടങ്ങി കൃത്യ സമയത്ത് പരിചരണം കിട്ടാതെ ബുദ്ധിമുട്ടിയ അങ്കമാലി ലക്ഷം വീട് കോളനിയിലെ കെ.എസ് ചിത്രയ്ക്കാണ് (31) ജോയ്‌സി ജോബി രക്ഷകയായത്. പ്രസവ വേദനയില്‍ പുളഞ്ഞ യുവതിയെ ആംബുലന്‍സില്‍ കയറ്റാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ ഹൃദയ പരിചരണ വിഭാഗം നഴ്‌സും ഒക്കല്‍ കൂടാലപ്പാട് ആന്റോപുരം മാണിക്കത്താന്‍ ജോബി സേവ്യറിന്റെ ഭാര്യയുമായ ജോയ്‌സി ജോബി സഹായത്തിന് ഓടിയെത്തുകയായിരുന്നു.

ജോയ്‌സിയാണ് പ്രസവമെടുത്തതും കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറിയതും. പിന്നീട് അമ്മയെയും കുഞ്ഞിനെയും പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്കു മാറ്റി. ചിത്രയുടെ മൂന്നാമത്തെ പ്രസവമാണിത്.

പ്രസവമെടുക്കുന്നതിനു മുമ്പ് ജോയ്‌സി തനിക്ക് പരിചയമുള്ള ഒരു ഗൈനക്കോളജിസ്റ്റിനെ ഫോണില്‍ ബന്ധപ്പെട്ട് സംശയ നിവാണവും നടത്തിയിരുന്നു. ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോയ്‌സിയെ അഭിനന്ദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.