തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. മികച്ച നടന്‍ മമ്മൂട്ടിയും മികച്ച നടി വിന്‍സി അലോഷ്യസുമാണ്. നന്‍പകല്‍ നേരത്തെ മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിയ്ക്ക് അവാര്‍ഡ്. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിന്‍സി അലോഷ്യസിനെ അവാര്‍ഡ് തേടിയെത്തിയത്. മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം.
നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 44 ചിത്രങ്ങളാണ് അവസാനഘട്ട മത്സരത്തിനുണ്ടായിരുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും അപ്പന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി.
പുരസ്‌കാരങ്ങള്‍ ഇങ്ങനെ:
മികച്ച ചിത്രം- നന്‍ പകല്‍ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)
നടന്‍ - മമ്മൂട്ടി (നന്‍ പകല്‍ നേരത്ത് മയക്കം)
നടി- വിന്‍സി അലോഷ്യസ് (രേഖ)
നടന്‍ (സ്‌പെഷ്യല്‍ ജൂറി)-കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍ (എന്നാ താന്‍ കേസ് കൊട്, അപ്പന്‍)
സ്വഭാവനടി- ദേവി വര്‍മ (സൗദി വെള്ളക്ക)
സ്വഭാവനടന്‍- പി.പി. കുഞ്ഞിക്കൃഷ്ണന്‍ (എന്നാ താന്‍ കേസ് കൊട്)
സംവിധാനം (പ്രത്യേക ജൂറി) - വിശ്വജിത്ത് എസ് -, രാരിഷ് -വേട്ടപ്പട്ടികളും ഓട്ടക്കാരും
സംവിധായകന്‍- മഹേഷ് നാരായണന്‍ (അറിയിപ്പ്)
രണ്ടാമത്തെ ചിത്രം- അടിത്തട്ട്
തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) - രാജേഷ് കുമാര്‍, തെക്കന്‍ തല്ലുകേസ്
തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, എന്നാ താന്‍ കേസ് കൊട്
ക്യാമറ- മനേഷ് മാധവന്‍, ചന്ദ്രു സെല്‍വരാജ് (ഇലവീഴാ പൂഞ്ചിറ, വഴക്ക്)
കഥ- കമല്‍ കെ.എം (പട)
സ്ത്രീ-ട്രാന്‍സ്ജെന്‍ഡര്‍ പുരസ്‌കാരം- ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ)
കുട്ടികളുടെ ചിത്രം -പല്ലൊട്ടി 90സ് കിഡ്
ബാലതാരം പെണ്‍- തന്മയ (വഴക്ക്)
ബാലതാരം ആണ്‍ -മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)
നവാഗത സംവിധായകന്‍- ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ)
ജനപ്രിയ ചിത്രം- എന്നാ താന്‍ കേസ് കൊട്
നൃത്തസംവിധാനം- ഷോബി പോള്‍രാജ് (തല്ലുമാല)
വസ്ത്രാലങ്കാരം - മഞ്ജുഷ രാധാകൃഷ്ണന്‍ -സൗദി വെള്ളക്ക
മേക്കപ്പ്ആര്‍ട്ടിസ്റ്റ്- റോണക്‌സ് സേവ്യര്‍ (ഭീഷ്മപര്‍വം)
ശബ്ദരൂപകല്പന- അജയന്‍ അടാട്ട് (ഇലവീഴാ പൂഞ്ചിറ)
ശബ്ദമിശ്രണം -വിപിന്‍ നായര്‍ (എന്നാ താന്‍ കേസ് കൊട്)
കലാസംവിധാനം- ജ്യോതിഷ് ശങ്കര്‍ (എന്നാ താന്‍ കേസ് കൊട്)
ചിത്രസംയോജകന്‍- നിഷാദ് യൂസഫ് (തല്ലുമാല)
ഗായിക- മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, 19-ാംനൂറ്റാണ്ട്)
ഗായകന്‍- കപില്‍ കബിലന്‍ (കനവേ, പല്ലൊട്ടി 90സ് കിഡ്)
സംഗീതസംവിധായകന്‍ (ബി.ജി.എം)- ഡോണ്‍ വിന്‍സെന്റ് (എന്നാ താന്‍ കേസ് കൊട്)
സംഗീതസംവിധായകന്‍- എം. ജയചന്ദ്രന്‍ (മയില്‍പ്പീലി, ആയിഷാ)
ഗാനരചയിതാവ്- റഫീഖ് അഹമ്മദ് , (തിരമാലയാണു നീ, വിഡ്ഢികളുടെ മാഷ്)
സിങ്ക് സൗണ്ട് -വൈശാഖ് പി.വി-(അറിയിപ്പ്)
ഡബ്ബിങ് പുരുഷന്‍- ഷോബി തിലകന്‍ 19-ാം നൂറ്റാണ്ട്
ഡബ്ബിങ് സ്ത്രീ-പോളി വല്‍സന്‍ - സൗദി വെള്ളക്ക
വിഷ്വല്‍ എഫക്ട്‌സ് -അനീഷ്, സുമേഷ് ഗോപാല്‍ (വഴക്ക്)
ചലച്ചിത്രഗ്രന്ഥം- സിനിമയുടെ ഭാവദേശങ്ങള്‍- സി.എസ്. വെങ്കിടേശ്വരന്‍
ചലച്ചിത്രലേഖനം- പുനസ്ഥാപനം എന്ന നവേന്ദ്രജാലം-സാബു പ്രവദാസ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.