ദുബായ്: എമിറേറ്റ്സ് ഗ്രൂപ്പിന്‍റെ ഭാഗമായ എയർപോർട്ട് ആന്‍റ് ട്രാവല്‍ സർവ്വീസ് കമ്പനിയായ ഡനാറ്റ 7000 ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. 2023-24 സാമ്പത്തിക വർഷത്തില്‍ യാത്രാ ആവശ്യങ്ങള്‍ വർദ്ധിക്കുമെന്ന വിലയിരുത്തലിലാണ് കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ ഡനാറ്റ ഒരുങ്ങുന്നത്.
1500 ലധികം പേരെ ദുബായിലായിരിക്കും നിയമിക്കുകയെന്ന് ഡനാറ്റ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് സ്റ്റീവ് അലന്‍ പറഞ്ഞു. എയർപോർട്ട് കസ്റ്റമർ സർവീസ് ഏജന്‍റുമാർ, ബാഗേജ് കൈകാര്യം ചെയ്യുന്നവർ, വിമാനത്തിനുള്ളിൽ ഭക്ഷണം നൽകുന്ന കിച്ചൺ സ്റ്റാഫ്, കോൾ സെന്‍റർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജന്‍റുമാർ എന്നിവരെ റിക്രൂട്ട് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജീവനക്കാരുടെ എണ്ണം ഡനാറ്റ വർദ്ധിപ്പിച്ചിരുന്നു. വർഷത്തില്‍ 17 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതായത് ജീവനക്കാരുടെ എണ്ണം 46,000 പേരിലെത്തിയിരുന്നു. 1959 ലാണ് ഡനാറ്റ സ്ഥാപിതമായത്. 86 വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്ലിംഗും 48 വിമാനത്താവളങ്ങളിൽ കാർഗോ സർവീസുകളും ഡനാറ്റ നടത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.