നീനുവിന്റെ സൃഷ്ടിയിൽ കടലാസ് കൊണ്ടൊരു ക്രിസ്മസ് ഗ്രാമം

നീനുവിന്റെ സൃഷ്ടിയിൽ കടലാസ് കൊണ്ടൊരു ക്രിസ്മസ് ഗ്രാമം

കോട്ടയം: ഈ കഴിഞ്ഞ ക്രിസ്മസ് രാവിന് വേറിട്ട അനുഭൂതി പകർന്നു നൽകുകയാണ് ഒരു കൊച്ചു മിടുക്കി തന്റെ കഴിവിലുടെ. കടലാസ് കൂടുകൾ ഉപയോഗിച്ച് കുഞ്ഞൻ പേപ്പറുകൾ കൊണ്ട് മനോഹരമായ ഒരു ക്രിസ്മസ് ഗ്രാമം ഒരുക്കിയിരിക്കുകയാണ് കോട്ടയംകാരി നീനു.

വിവിധ വലിപ്പത്തിലും ആകൃതിയിലും നിർമ്മിച്ചെടുത്ത വെളുത്ത കടലാസ് വീടുകൾ അതീവ സുന്ദരങ്ങളാണ്. എസ് എം പേപ്പറുകൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. വീടുകൾക്കൊപ്പം പൈൻ മരങ്ങളും തീവണ്ടി പാതകളും കാണാം. ഇവയെല്ലാം ത്രിമാന രൂപത്തിലാണെന്നത് മറ്റൊരു പ്രത്യേകതയാണ്. ഹൃദയങ്ങളിൽ ക്രിസ്തുവിന്റെ ജനനം  കാത്തിരിക്കുന്നവർക്കായാണ് തന്റെ ഈ കടലാസിലെ ക്രിസ്മസ് ഗ്രാമം എന്ന ആശയം.

സർവ്വ ലോകത്തിനുമുണ്ടായ മഹാ സന്തോഷം തന്റെ സൃഷ്ടിയിലൂടെ ലോകത്തോടു വിളിച്ചു പറയണമെന്ന ആഗ്രഹമായിരുന്നു നീനുവിനെ ഇതിന് പ്രേരിപ്പിച്ചത്. പ്രതിസന്ധി നിറഞ്ഞ ഈ വർഷം അവസാനിക്കുമ്പോൾ ഏവർക്കും പ്രത്യാശ നിറഞ്ഞ ഒരു പുതുവർഷത്തിന് പ്രതീക്ഷ നൽകുകയാണ് ഈ ക്രിസ്മസ് ഗ്രാമം. സ്നേഹവും സന്തോഷവും നിറഞ്ഞ ക്രിസ്മസിനൊപ്പം ശാന്തിയും സമാധാനവുമുള്ള പുതിയ ലോകം കൂടി ആശംസിക്കുകയാണ് ഈ കൊച്ചു മിടുക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.