തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ സന്ദര്‍ശിക്കുന്നവര്‍ക്കൊപ്പം കസ്റ്റംസിനെ അനുവദിക്കില്ലെന്ന ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ സര്‍ക്കുലറിനെതിരെ കസ്റ്റംസ് അധികൃതര്‍.
ജയില്‍ വകുപ്പിനെതിരെ കോഫേപോസെ സമിതിയ്ക്ക് കസ്റ്റംസ് പരാതി നല്‍കി. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാനും കസ്റ്റംസ് ഒരുങ്ങുകയാണെന്നാണ് വിവരം. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ജയില്‍വകുപ്പ് ഈ നീക്കം നടത്തുന്നതെന്ന് പരാതിയില്‍ കസ്റ്റംസ് അറിയിക്കും.
കോഫെപോസെ പ്രകാരമാണ് സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്നത്. സാധാരണ ഇത്തരം തടവുകാരോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥരെയും അനുവദിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സന്ദര്‍ശകര്‍ക്കൊപ്പമെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ജയില്‍ ഡിജിപിയുടെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി ജയില്‍ അധികൃതര്‍ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് സന്ദര്‍ശക വിഷയത്തില്‍ ഇരു വകുപ്പുകളും തമ്മില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയിലെത്തിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.