റായിപ്പൂർ: ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. പ്രമേയത്തിന്മേൽ 13 മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ പുലർച്ചെ ഒരു മണിക്ക് ശേഷം സംസ്ഥാന നിയമസഭയിൽ ശബ്ദവോട്ടോടെയാണ് അവിശ്വാസ പ്രമേയം തള്ളിയത്.
90 അംഗ നിയമസഭയിൽ കോൺഗ്രസിന്റെ 71 അംഗങ്ങളും ആവിശ്വാസത്തെ എതിർത്തു. ബിജെപിയുടെ 13 എംഎൽഎമാർ മാത്രമാണ് അനുകൂലിച്ചത്.
അഴിമതി ആരോപണങ്ങൾ, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാത്തത്, ക്രമസമാധാന നില വഷളാകുക തുടങ്ങിയ ആരോപണങ്ങളാണ് ബിജെപി ഉന്നയിച്ചത്. എന്നാൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിലൂടെ സർക്കാരിന്റെ നേട്ടങ്ങൾ നിയമസഭയിൽ ഉയർത്തിക്കാട്ടാൻ ബിജെപി അവസരം നൽകിയെന്ന് ചർച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച ചർച്ചയിൽ 109 പോയിന്റുള്ള കുറ്റപത്രം ബിജെപി അവതരിപ്പിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കുറ്റപത്രത്തിൽ കുറ്റപ്പെടുത്തി.
ഈ വർഷാവസാനം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കെ രാഷ്ട്രീയ മേൽകൈ നേടുന്നതിന് ലക്ഷ്യമിട്ടാണ് ബിജെപി ആവിശ്വാസം കൊണ്ടുവന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.