ലോകത്തെ നടുക്കിയ സുനാമിക്ക് ഇന്ന് 16 വയസ്സ്

ലോകത്തെ നടുക്കിയ സുനാമിക്ക് ഇന്ന്  16 വയസ്സ്

ലോകത്തിന്റെ പല കോണുകളിൽ ദുരന്തം നിറച്ച സുനാമിക്ക് ഇന്ന് 16 വയസ്സ്. 2004 ഡിസംബർ 26 നായിരുന്നു ലോകത്തെ നടുക്കിയ സുനാമി വീശിയടിച്ചത്. ഇന്ത്യ ഉൾപ്പെടെ 15 രാജ്യങ്ങളിലാണ് സുനാമി നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. മണിക്കൂറിൽ 800 മീറ്റർ വേഗതയിലായിരുന്നു തിരമാലകളുടെ യാത്ര. ക്രിസ്മസ് ദിനത്തിലെ സന്തോഷങ്ങളെയെല്ലാം നശിപ്പിച്ചു കൊണ്ടായിരുന്നു സുനാമിയുടെ കടന്നുവരവ്.

ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലാണ് സുനാമി കനത്ത നാശം വിതച്ചത്. ഇന്തോനേഷ്യയിലെ സുമാത്ര യുടെ പടിഞ്ഞാറൻ തീരത്ത് കടലിനടിയിൽ ഉണ്ടായ ഭൂകമ്പമാണ് സുനാമിക്ക് കാരണമായത്. ഇന്ത്യൻ സമയം രാവിലെ 9 നും 10 നും ഇടയിൽ ആയിരുന്നു സുനാമി വീശിയത്. ഇന്ത്യയിൽ തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി,ആൻഡമാൻ നിക്കോബാർ എന്നീ സ്ഥലങ്ങളിലും സുനാമി നാശം വിതച്ചു. തമിഴ്നാട്ടിൽ 7798 പേരും കേരളത്തിൽ 238 പേരും മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും വിനോദസഞ്ചാരികളും ഉൾപ്പെടെ നിരവധി പേരുടെ ജീവനാണ് അന്ന് രാക്ഷസ തിരമാലകൾ എടുത്തത്. കേരളത്തിലെ കൊല്ലം ജില്ലയിൽ മാത്രം നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടമായി. 300 മീറ്റർ ഉയരത്തിലാണ് ഇൻഡോനേഷ്യയിൽ തിരമാലകൾ ഉയർന്നത്. ലോകത്താകമാനം 25 ലക്ഷത്തോളം ആളുകളാണ് സുനാമി ദുരന്തത്തിന് ഇരയായത്. തമിഴ്നാട്ടിൽ നിരവധി തീരദേശ പ്രദേശങ്ങൾ കടൽക്ഷോഭത്തിൽ അപ്രത്യക്ഷമായി പോയി.

കൊല്ലത്തെ ആലപ്പാടും, ആലപ്പുഴയിലും, ആറാട്ടുപുഴ യിലും സുനാമി ദുരന്തം വിതച്ചു. ആലപ്പാട് മുതൽ അഴീക്കൽ വരെ എട്ടു കിലോമീറ്റർ തീരം കടലെടുത്തു. മൂവായിരത്തിലധികം വീടുകളും തകർന്നു പോയി. വർഷങ്ങൾ കടന്നു പോകുമ്പോളും സുനാമിയുടെ ഭീകരതയിൽ അകപ്പെട്ടുപോയ ഒരുപാട് കുടുംബങ്ങൾ ഇന്നും സുനാമി വിതച്ച നാശനഷ്ടങ്ങളിൽ നിന്നും രക്ഷപ്പെടാൻ ആകാതെ വിഷമിച്ചുകൊണ്ടേയിരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.