മണിപ്പൂര്‍ കലാപം; ഈസ്റ്റര്‍ ദിനത്തില്‍ മോഡി സന്ദര്‍ശിച്ച പള്ളിക്ക് മുന്നില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധം

മണിപ്പൂര്‍ കലാപം; ഈസ്റ്റര്‍ ദിനത്തില്‍ മോഡി സന്ദര്‍ശിച്ച പള്ളിക്ക് മുന്നില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളടക്കം അതിക്രൂര അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതിനെതിരെ ഡെല്‍ഹിയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധം. ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിച്ച സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിന് മുന്നിലാണ് കന്യാസ്ത്രീകളടക്കം മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചത്. 

ഈ പള്ളിയിലേക്ക് മോഡിയെ സ്വീകരിച്ച ഡെല്‍ഹി ആര്‍ച്ച്ബിഷപ് ഡോ.അനില്‍ ജോസഫ് തോമസ് കൂട്ടോയും പ്രതിഷേധത്തില്‍ പങ്കെടുത്തു. മണിപ്പൂരില്‍ നിന്ന് ഓരോ ദിവസവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു. കലാപം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ടുള്ള നിവേദനവും പ്രതിഷേധത്തിനിടെ വായിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥനയും ചൊല്ലിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.