കൊച്ചി: രണ്ടര മാസക്കാലമായി മണിപ്പൂരില്‍ തുടരുന്ന കലാപത്തിന് അറുതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സീറോ മലബാര്‍ കുടുംബ കൂട്ടായ്മ. സംസ്ഥാന സര്‍ക്കാരിനേയും ഭരണകൂട സംവിധാനങ്ങളേയും നോക്കുകുത്തിയാക്കി നടക്കുന്ന വംശീയഹത്യയിലും വീടുകള്‍ക്കും പള്ളികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളിലും നേതൃയോഗം ആശങ്ക രേഖപ്പെടുത്തി.
മെയ് നാലിന് മണിപ്പൂരില്‍ രണ്ട് സ്ത്രീകള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ കളങ്കമാണ്. കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തിര ഇടപെടലുകളുണ്ടാകണമെന്നും സീറോ മലബാര്‍ കുടുംബ കൂട്ടായ്മ നേതൃയോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഡയറക്ടര്‍ റവ.ഡോ. ലോറന്‍സ് തൈക്കാട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. രാജു ആന്റണി വിഷയാവതരണം നടത്തി. സെക്രട്ടറി ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ പ്രമേയം അവതരിപ്പിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.